കുമാരനല്ലൂർ ∙ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്ന് അശ്വതി വിളക്കും മേളവും. ചെറുശേരി കുട്ടൻ മാരാർ, പനമണ്ണ ശശി, ചെർപ്പുളശ്ശേരി രാജേഷ്, സജേഷ് സോമൻ തുടങ്ങിയവർ താളത്തിരമാലകൾ തീർക്കും.
നന്ദഗോവിന്ദം ഭജൻസിന്റെ ‘സാന്ദ്രാനന്ദലയം’ഭക്തിഗാന വിരുന്നാണ് ഇന്നത്തെ (ഡിസംബർ 2) മറ്റൊരു ആകർഷക പരിപാടി. ഭജന കൂട്ടായ്മയുടെ 25–ാം വർഷത്തിൽ ജനകീയ പരിവേഷത്തോടെയാണ് സ്വന്തം നാട്ടിൽ സംഘം സംഗീത വിരുന്ന് ഒരുക്കുന്നത്.
2000– ൽ നട്ടാശേരിയിലാണ് തുടക്കം. പിന്നെ കൂടുതൽ ചെറുപ്പക്കാരായ ഗായകരിലൂടെ ‘നന്ദഗോവിന്ദം’ ആസ്വാദക മനസ്സിൽ ഇടംപിടിച്ചു.
ഇന്നു വൈകിട്ട് 7.45 നാണ് പരിപാടി.
ക്ഷേത്രത്തിൽ ഇന്ന്
ക്ഷേത്രാങ്കണം :അശ്വതി ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്. പഞ്ചാരിമേളം–ചെറുശേരി കുട്ടൻ മാരാരും 50 കലാകാരന്മാരും.
അശ്വതി തിരുമുൽക്കാഴ്ച– രാവിലെ 8.00– 12.00. ചുറ്റുവിളക്ക് –6.00, വേല– വിളക്ക് എഴുന്നള്ളിപ്പ്.
നാഗസ്വരം– ഏറ്റുമാനൂർ ശ്രീകാന്ത്, തിരുവാർപ്പ് ഗണേഷ്, തകിൽ– ഓച്ചിറ മനീഷ്, വടവാതൂർ ഹരികൃഷ്ണൻ. –8.30.മയൂര നൃത്തം, വേലകളി – 9.15.
വിളക്കെഴുന്നള്ളിപ്പ്, അശ്വതി മേളം– സജേഷ് സോമൻ– 10.00. ∙ നടപ്പന്തലിൽ : സോപാനസംഗീതം– വി.ജി.ഗോപകുമാർ, ഇടയ്ക്ക– അദ്വൈത് ആർ.പണിക്കർ– 5.00.
അശ്വതി ഇരട്ടതായമ്പക– പനമണ്ണ ശശി, ചേർപ്പുളശ്ശേരി രാജേഷ്–6.00.
∙ കൂത്തമ്പലം – നങ്ങ്യാർക്കൂത്ത്– ഡോ.അപർണ നങ്ങ്യാർ– വൈകിട്ട്–6.00.∙ കലാമണ്ഡപം (ഊട്ടുപുര): നൃത്തം.വൈകിട്ട് – 4.00, തിരുവാതിര –4.30– 7.00, ഭരതനാട്യം– ഡോ.സിനി ഗിരീഷ് –7.00, തിരുവാതിര 7.30– 8.30. ∙അരങ്ങ് ( സ്കൂൾ മൈതാനം ):നൃത്തം – മഹാദേവ നൃത്ത വിദ്യാലയം–5.45.സാന്ദ്രാനന്ദലയം– നന്ദഗോവിന്ദം ഭജൻസ്– 7.45.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല.
ചിത്രം Nandagovindam Bhajans എന്ന ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന്) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

