മുതുകുളം ∙ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ തണലിൽ ശശിധരന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു. കിടപ്പുരോഗിയായ കണ്ടല്ലൂർ വടക്ക് പട്ടോളി മാർക്കറ്റിൽ എസ്എൽ നിവാസിൽ ശശിധരന്റെ കുടുംബത്തിനാണ് വീട് നിർമാണത്തിന് തുടക്കമായത്.
കരുതലിന്റെ 95-മത്തെ വീടാണിത്. തെങ്ങുകയറ്റത്തൊഴിലാളിയായിരുന്ന ശശിധരൻ ഇപ്പോൾ തളർന്നു കിടപ്പിലാണ്. മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പം ചോർന്നൊലിക്കുന്ന കൂരയിലാണ് താമസം.
ഈ കുടുംബത്തിന് കെട്ടുറപ്പുള്ള വീട് നിർമിക്കുന്നതിന് വരമ്പത്ത് റസിഡന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ദീപാവലി ദിനത്തിൽ നടത്തിയ ചാലഞ്ചിലൂടെ 1,71,000 രൂപ സമാഹരിച്ചിരുന്നു.
താഴ്ന്ന പ്രദേശം നികത്തിയെടുത്താണ് വീട് നിർമിക്കുന്നത്. 8 ലക്ഷം രൂപയോളം ചെലവ് വരുന്ന വീട് നിർമാണം വിഭവ സമാഹരണത്തിലൂടെ കണ്ടെത്തി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
റൈറ്റ് റവ. ഡോ.
ജോഷ്വ മാർ ഇഗ്നാത്തിയോസ് വീടിന്റെ തറക്കല്ലിടൽ കർമം നിർവഹിച്ചു. ചെയർമാൻ ഷാജി കെ.ഡേവിഡ് അധ്യക്ഷത വഹിച്ചു.
ചിത്തരഞ്ചൻ, കെ.ഡി.വിജയകുമാർ, അജിത്, രഘുനാഥ്, വീണ അജയകുമാർ, സലജ സുരേഷ്, ജോമോൻ, ജോസ്, ശാമുവേൽ, റിയാസ് മോൻ, അഷറഫ് കാട്ടിൽ, പ്രസാദ് ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

