ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കമായ ആദ്യ ദിനം തന്നെ വിവാദത്തിൽ. കോൺഗ്രസ് എംപി രേണുകാ ചൗധരി വളർത്തുനായയുമായി പാർലമെന്റ് വളപ്പിലെത്തിയതാണ് ചർച്ചകൾക്ക് വഴിവെച്ചത്.
ബിജെപിയുടെ വിമർശനത്തിന്, സർക്കാരിന് ഇതിലെന്താണ് പ്രശ്നമെന്ന് അവർ മറുചോദ്യം ഉന്നയിച്ചു. പാർലമെന്റിലേക്കുള്ള യാത്രാമധ്യേ ഒരപകടം നടന്ന സ്ഥലത്തുനിന്നുമാണ് നായയെ ഒപ്പം കൂട്ടിയതെന്നും, വന്ന കാറിൽത്തന്നെ അതിനെ തിരിച്ചയച്ചതായും രേണുകാ ചൗധരി വ്യക്തമാക്കി.
പാർലമെന്റിനുള്ളിൽ നായ കടിക്കുമെന്ന് ഭയക്കുന്നവർ, ഇവിടെ കടിക്കുന്നത് നായകളല്ല, ചില മനുഷ്യരാണെന്ന് ഓർക്കുന്നത് നല്ലതാണെന്ന് രേണുകാ ചൗധരി പരിഹസിച്ചു. ഒരു നായ എങ്ങനെയാണ് സുരക്ഷയ്ക്ക് ഭീഷണിയാകുന്നതെന്ന് ചോദിച്ച അവർ, ആവശ്യമെങ്കിൽ നായ്ക്കൾക്ക് പാർലമെന്റിലേക്ക് പാസ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, കോൺഗ്രസ് എംപി തങ്ങളുടെ പ്രത്യേകാവകാശങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന് ബിജെപി എംപി ജഗദംബിക പാൽ ആരോപിച്ചു. നിയമങ്ങൾ ലംഘിക്കാനുള്ളതല്ല പ്രത്യേകാവകാശങ്ങൾ എന്നും, വളർത്തുമൃഗങ്ങളെ പാർലമെന്റിൽ പ്രവേശിപ്പിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശീതകാല സമ്മേളനത്തിൽ പങ്കെടുക്കാനായി സ്വന്തം കാറിലാണ് രേണുകാ ചൗധരി നായയുമായി എത്തിയത്. “ഞാൻ പാർലമെന്റിലേക്ക് വരുന്ന വഴിയിൽ ഒരു കാറും സ്കൂട്ടറും കൂട്ടിയിടിക്കുന്നത് കണ്ടു.
അവിടെ ഒരു നായക്കുട്ടി റോഡിൽ ഒറ്റപ്പെട്ട് നിൽക്കുകയായിരുന്നു. അതിനെ കാറിൽ കയറ്റി പാർലമെന്റിലേക്ക് കൊണ്ടുവന്നു.
വന്ന കാറിൽ തന്നെ അതിനെ തിരിച്ചയക്കുകയും ചെയ്തു. ഇതിലെന്തിനാണ് ഇത്ര വലിയ ചർച്ച,” എന്ന് രേണുകാ ചൗധരി ചോദിച്ചു.
#ParliamentWinterSession | Delhi: On the controversy over bringing a dog to Parliament, Congress MP Renuka Chowdhary said, “Is there any law? I was on my way. A scooter collided with a car.
This little puppy was wandering on the road. I thought it would get hit.
So I picked it… pic.twitter.com/fNPkCMfOyX — ANI (@ANI) December 1, 2025
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

