കോട്ടയം ∙ കുമരകം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ നേതൃത്വത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ് ഐ ആർ ) ക്യാമ്പ് സംഘടിപ്പിച്ചു.
കുമരകം വില്ലേജിന്റെ പരിധിയിലുള്ള ബൂത്ത് ലെവൽ ഓഫീസർമാരെ ഉൾപ്പെടുത്തിയാണ് ക്യാമ്പ്. പൊതുജനങ്ങൾക്ക് നേരിട്ട് എത്തി എസ്ഐആർ ഫോം നൽകുന്നതിനും നൽകിയ ഫോം പൂരിപ്പിച്ച് നൽകുന്നതിനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, എന്നീ ഐടി ലാബുകളാണ് ക്യാമ്പിനായി സജ്ജീകരിച്ചിട്ടുള്ളത്.
കുമരകം വില്ലേജ് ഓഫീസർ രഘു കുമാറിന്റെ നേതൃത്വത്തിൽ 20 കുട്ടികൾക്ക് എസ്ഐആർ പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു.
കോട്ടയം ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഷീബ മാത്യു, ജൂനിയർ സൂപ്രണ്ടമാരായ പി അജിത്കുമാർ പി , ഇ സി ഗിരീഷ് , ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ലാ മാസ്റ്റർ ട്രെയ്നർ ടി സത്യൻ, ഇലക്ഷൻ ക്ലർക്ക് വി എസ് രമേഷ്,കുമരകം വില്ലേജ് ഓഫീസർ രഘുകുമാർ, സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ ആർ സ്മിന, വില്ലേജ് അസിസ്റ്റന്റ് പി ശ്രീകാന്ത്, ഫീൽഡ് ഓഫീസർ രാഹുൽ രാജ്, സ്കൂൾ ഹെഡ്മാസ്റ്റർ എസ് കെ നിഷാദ്, പ്രിൻസിപ്പാൾ എം എസ് ബിജീഷ്, ബി എൽ ഓ മാരായ,ഇ എം ജ്യോതിലാൽ, പി എ അഭിലാഷ്,പി എസ് ലിജോ അന്നമ്മ വർഗീസ്, വി ആർ രതി, പി എസ് വിനോദിനി,ഷീല വിജയൻ ക്ലബ്ബ് അംഗങ്ങളായ ആര്യൻ അനീഷ്,മുഹമ്മദ് അഫ്നാൻ, ബി ആദർശ്, അമ്മുഅനിൽകുമാർ, പി എസ് അഭിമോൻ, സുകന്യ സദാനന്ദൻ,ഷിഫാന ഷഫീഖ്,പി കെ അജിത്, രോഹിത് സുഗേഷ്, കെ വി ആദിത്യൻ, അദ്വൈത് ഗിനീഷ്, എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

