കോഴിക്കോട്∙ പതിറ്റാണ്ടുകളുടെ വിജയത്തേരോട്ടം തുടർന്ന് കോഴിക്കോട് സിറ്റി ഉപജില്ലയ്ക്ക് ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഓവറോൾ കിരീടം. സ്കൂളുകളിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ ജില്ലയുടെ കലാകിരീടം പാറോപ്പടി സിൽവർ ഹിൽസ് എച്ച്എസ്എസ് സ്വന്തമാക്കി.
ജില്ലാ കലോത്സവത്തിൽ 1010 പോയിന്റുമായാണ് സിറ്റി ഉപജില്ല ജൈത്രയാത്ര തുടരുന്നത്. ചേവായൂർ ഉപജില്ല 920 പോയിന്റുമായി രണ്ടാംസ്ഥാനത്ത്.
919 പോയിന്റുമായി തോടന്നൂർ ഉപജില്ല മൂന്നാംസ്ഥാനത്താണ്.
മത്സരിച്ച 90 ഇനങ്ങളിൽനിന്ന് 438 പോയിന്റുമായാണ് സിൽവർഹിൽസ് ഇത്തവണ സ്കൂളുകളിൽ ഓവറോൾ ചാംപ്യന്മാരായത്. 353 പോയിന്റുമായി മേമുണ്ട
എച്ച്എസ്എസ് രണ്ടാം സ്ഥാനത്തെത്തി. 255 പോയിന്റുമായി പേരാമ്പ്ര എച്ച്എസ്എസ് മൂന്നാമതാണ്.
സംസ്കൃതോത്സവത്തിൽ യുപി വിഭാഗത്തിൽ അഴിയൂർ ഈസ്റ്റ് യുപിഎസിനാണ് ചാംപ്യൻഷിപ്. 93 പോയിന്റുമായി പേരാമ്പ്ര ഉപജില്ല ഒന്നാംസ്ഥാനം നേടി.
എച്ച്എസ് സംസ്കൃതോത്സവത്തിൽ 95 പോയിന്റുമായി കുന്നുമ്മൽ ഉപജില്ല ഒന്നാമതെത്തി. സ്കൂളുകളിൽ ഓർക്കാട്ടേരി കെകെഎം ജിവിഎച്ച്എസ്എസ്സിനാണ് കിരീടം.
യുപി വിഭാഗം അറബിക് കലോത്സവത്തിൽ 65 പോയിന്റുമായി ചേവായൂരാണ് ഒന്നാമത്.
സ്കൂളുകളിൽ നാദാപുരം ജിയുപി സ്കൂൾ ചാംപ്യന്മാരായി. എച്ച്എസ് അറബിക് കലോത്സവത്തിൽ 95 പോയിന്റുമായി കുന്നുമ്മൽ ഉപജില്ലയാണ് ജേതാക്കൾ.
സ്കൂളുകളിൽ വാണിമേൽ ക്രസന്റ് എച്ച്എസ്എസ്സിനാണ് കിരീടം.സമാപനസമ്മേളനം ഗായകനും അഭിനേതാവുമായ കൊല്ലം ഷാഫി ഉദ്ഘാടനം ചെയ്തു. എസ്എസ്കെ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ ഡോ.
എ.കെ.അബ്ദുൽ ഹക്കീം അധ്യക്ഷനായിരുന്നു. റൂറൽ എസ്പി കെ.ഇ.ബൈജു ട്രോഫി നൽകി.
ഇനി തൃശൂരി‘ലോട്ട്’
കൊയിലാണ്ടി∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ ഇനി ഒന്നാംസ്ഥാനക്കാർ തൃശൂരി‘ലോട്ട്’ പോകും.22 വേദികളിൽ 17 ഉപജില്ലകളിൽ നിന്നുള്ള യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലെ 13,000 വിദ്യാർഥികളാണ് മാറ്റുരച്ചത്.
319 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. ആദ്യദിവസം നടന്ന രചനാമത്സരങ്ങളിൽ മാത്രം 1,300 മത്സരാർത്ഥികൾ പങ്കെടുത്തു.
സഞ്ജനയ്ക്ക് ശിഷ്യരുടെ സർപ്രൈസ് സമ്മാനം
∙ മലൈക്കോട്ടൈ വാലിബനിൽ ‘തേനമ്മ’യെന്ന പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ട്രാൻസ് നർത്തകി സഞ്ജന ചന്ദ്രന് പ്രിയപ്പെട്ട
ശിഷ്യർ വേദിയിലേക്ക് കയറുന്നതിനു തൊട്ടുമുൻപ് ഒരു സർപ്രൈസ് സമ്മാനം നൽകി. തുടർച്ചയായ മൂന്നു വർഷവും തങ്ങളെ പരിശീലിപ്പിച്ചതിനുള്ള സമ്മാനം. കഴിഞ്ഞ 3 വർഷങ്ങളിൽ കുട്ടികളും സഞ്ജനയും ഒരുമിച്ചു നിൽക്കുന്ന ചിത്രം പതി പ്പിച്ച ഷീൽഡായിരുന്നു അത്.യുപി വിഭാഗം സംഘനൃത്തത്തിൽ എ ഗ്രേഡ് നേടിയ പി.സി.പാലം എയുപി സ്കൂളിലെ വിദ്യാർഥികളെയാണ് സഞ്ജന ചന്ദ്രൻ പരിശീലിപ്പിച്ചത്.
ട്രാൻസ് അഭിനേത്രിയും നർത്തകിയുമാണ് സഞ്ജന ചന്ദ്രൻ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

