മാനന്തവാടി ∙ ഒരിഞ്ച് പോലും വനഭൂമി ഇല്ലാത്ത എടവക പഞ്ചായത്തിലും വന്യമൃഗ ശല്യം ഏറുന്നു. പഞ്ചായത്ത് അതിർത്തിയിൽ പോലും വന ഭൂമി ഇല്ലാത്തതിനാൽ പൊതുവേ എടവക പഞ്ചായത്തിൽ ഒരു തരത്തിലുമുള്ള വന്യ മൃഗങ്ങളുടെ ശല്യം സമീപകാലം വരെ പേരിന് പോലും ഉണ്ടായിരുന്നില്ല. വന്യ മൃഗ ശല്യത്താൽ പൊറുതി മുട്ടിയ വനാതിർത്തി ഗ്രാമങ്ങളിലെ പലരും കൃഷി ഭൂമി വിറ്റ് വനരഹിത പഞ്ചായത്തായ എടവകയിൽ ഭൂമി വാങ്ങി താമസിച്ച് വരുന്നതിന് ഇടയിലാണ് എടവകയിലും വന്യമൃഗങ്ങളുടെ ശല്യം ആരംഭിച്ചത്.
ആൾപാർപ്പില്ലാത്ത സ്ഥലങ്ങളിലെ പൊന്തക്കാടുകളിൽ പെറ്റുപെരുകിയ കാട്ടുപന്നിയാണ് എടവകയിലെ പല ഭാഗങ്ങളിലും കൃഷി നശിപ്പിക്കുന്നത്. കപ്പ, ചേമ്പ് തുടങ്ങിയ കാർഷിക വിളകളാണ് കാട്ടുപന്നികൾ നശിപ്പിക്കുന്നത്. മയിൽ, കുരങ്ങ്, കീരി എന്നിവയും ഇപ്പോൾ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും എത്തി കൃഷി നശിപ്പിക്കുന്നുണ്ട്.
വന്യ മൃഗ ശല്യം മുൻകാലങ്ങളിൽ ഇല്ലാതിരുന്ന പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നത് കർഷകരെ ആശങ്കയിലാക്കുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

