മങ്കൊമ്പ് ∙ പ്രതിസന്ധികൾ ഒന്നിനു പിന്നാലെ മറ്റൊന്നു കർഷകർ ദുരിതത്തിൽ. വേലിയേറ്റം മൂലം വെള്ളം വറ്റിക്കാൻ താമസിച്ച പാടശേഖരങ്ങളിൽ പക്ഷികളുടെ ശല്യം രൂക്ഷമായത് കർഷകർക്ക് ഇരുട്ടടിയായി.
വേലിയേറ്റം മൂലം വൈകി വിതയിറക്കേണ്ടി വന്ന പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ തെക്കേ മേച്ചേരിവാക്ക പാടശേഖരത്തിലാണു പക്ഷിശല്യം രൂക്ഷമായിരിക്കുന്നത്.
ശക്തമായ പുറംബണ്ട് ഇല്ലാത്ത പാടശേഖരമായതിനാൽ പുറംബണ്ടു കവിഞ്ഞു പാടശേഖരത്തിൽ വെള്ളം കയറുന്നതു പതിവാണ്. പാടശേഖരത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള നൂറുപറ ബ്ലോക്കിലെ കർഷകർക്കാണു പക്ഷി ശല്യം രൂക്ഷമായിരിക്കുന്നത്.
ഈ ഭാഗത്തു വെള്ളം കവിഞ്ഞു കയറി മുങ്ങുന്നതുമൂലം പാടശേഖരത്തിലെ മറ്റു ഭാഗത്തിനൊപ്പം വിതയിറക്കാൻ സാധിക്കാറില്ല.
പാടശേഖരത്തിന്റെ മറ്റു ഭാഗങ്ങളിൽ വിതയിറക്കി മൂന്നു നാലു ദിവസം കഴിഞ്ഞാൽ മാത്രമേ ഇവിടെ വിതയിറക്കാൻ സാധിക്കുകയുള്ളു. അവസാനം വെള്ളം വറ്റുന്ന ഭാഗമായതിനാലാണു പക്ഷികളുടെ ശല്യം ഇവിടെ രൂക്ഷമാകുന്നത്.
കൃഷിയിടത്തിലുള്ള ചെറു മത്സ്യങ്ങളെയും മറ്റു ജീവികളെയും ആഹാരമാക്കാൻ കൊക്കുകളാണു കൂടുതലായി എത്തുന്നത്.
പക്ഷികളെ ഭയപ്പെടുത്താൻ കൃഷിയിടത്തിൽ പല ഭാഗങ്ങളിൽ തോരണങ്ങൾ അടക്കം കെട്ടിയിട്ടുണ്ടെങ്കിലും പ്രയോജനമില്ലെന്ന്കർഷകർ പറയുന്നു. ആയിരക്കണക്കിനു പക്ഷികൾ കൂട്ടമായി കൃഷിയിടത്തിൽ ഇറങ്ങുന്നതിനാൽ വിത നശിക്കുന്ന അവസ്ഥയിലാണ്.
വിതച്ച വിത്തു പക്ഷികൾ ചവിട്ടി മണ്ണിനടിയിലേക്കു താഴ്ത്തുന്നതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇവ മുളച്ചു പൊങ്ങാനുള്ള സാധ്യത വിരളമാണ്.
നല്ല ചൂടു ലഭിച്ചാൽ കുറച്ചു വിത്തു കിളിർക്കുമെന്ന പ്രതീക്ഷയിലാണു കർഷകർ.
പകുതിയിലധികം വിത്തും നശിക്കാനുള്ള സാധ്യതയുള്ളതിനാൽ വീണ്ടും വിത ഇറക്കിയാൽ മാത്രമേ ഈ ഭാഗത്തെ കൃഷി മുന്നോട്ടു പോകുകയുള്ളു. പാടശേഖരത്തിലെ മറ്റു ഭാഗങ്ങളിലെ കൃഷിക്ക് ഒപ്പം കൊണ്ടു പോകണമെങ്കിൽ മൂപ്പു കുറഞ്ഞ വിത്താണ് ഇനി വിതയ്ക്കേണ്ടത്.
മൂപ്പു കുറഞ്ഞ വിത്ത് കണ്ടെത്താനുള്ള ഓട്ടത്തിലാണു കർഷകരിപ്പോൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

