ഓച്ചിറ∙ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ സമാപനം കുറിച്ചുള്ള പന്ത്രണ്ട് വിളക്ക് ഇന്ന്. ആൽത്തറകളിലെ കൽവിളക്കിൽ തെളിക്കുന്ന പന്ത്രണ്ട് വിളക്ക് ദർശിക്കാൻ രാവിലെ മുതൽ ആയിരങ്ങളെത്തും. പന്ത്രണ്ട് വിളക്ക് ഉത്സവം സമാപിക്കുന്നതോടെ ഓണാട്ടുകരയിൽ ഉത്സവങ്ങൾക്ക് തുടക്കമാകും.
പന്ത്രണ്ട് വിളക്കിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ ജസ്റ്റിസ് കെ.രാമകൃഷ്ണൻ. വൃശ്ചികോത്സവ സമാപന സമ്മേളനം 4ന് എ.എസ്.പി.കുറുപ്പ് ഉദ്ഘാടനം ചെയ്യും.
ഉത്സവ സന്ദേശവും പ്രഭാഷണവും അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ മുൻ ജില്ലാ ജഡ്ജി എം.എസ്.മോഹനചന്ദ്രൻ നടത്തും. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ രമണൻ പിള്ള അധ്യക്ഷത വഹിക്കും.
നൂറ് കണക്കിന് ഭക്തരാണ് പടനിലത്തെ ഭജന കുടിലുകളിലും ഓംകാര സത്രത്തിലും ആൽത്തറകളിലും സേവ പന്തലുകളിലും ഓഡിറ്റോറിയത്തിലുമായി ഭജനം പാർത്തു വരുന്നത്.
വൈകിട്ട് 6ന് ആൽത്തറകളിലെ കൽവിളക്കിൽ ദീപം തെളിക്കുന്നതോടെ പടനിലത്തെ ആൽത്തറകളിലും ഭജന കുടിലുകളിലും വ്യാപാര സ്ഥാപനങ്ങളിലും വിളക്കുകളിലേക്കും മൺചിരാതുകളിലേക്കും ദീപം പകരും. പന്ത്രണ്ട് വിളക്ക് തെളിച്ചുള്ള ദീപാരാധന ദർശിച്ച ശേഷം ഭക്തർ ഭജനം അവസാനിപ്പിച്ചു വീടുകളിലേക്കു മടങ്ങും.
ആരോഗ്യ സമ്മേളനം നടത്തി
പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോട് അനുബന്ധിച്ച് നടത്തിയ ആരോഗ്യ സമ്മേളനം തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റൽ പീഡിയാട്രിക് കാർഡിയോളജി വിഭാഗം തലവൻ ഡോ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു. പരബ്രഹ്മ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ.ആർ.സുരേഷ് അധ്യക്ഷത വഹിച്ചു.
ഡോ.ആശ വർഗീസ്, രമ്യ ബേബി മിനി എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന് ശേഷം ഡോ.സുരേഷ് കുമാർ ഭക്തരുമായി സംവാദം നടത്തി.
പരബ്രഹ്മ ഭൂമയിൽ ഇന്ന്
നാരായണീയ പാരായണം 8.00, അജിത റാണിയുടെ പ്രഭാഷണം 9.00, നടരാജ കലാക്ഷേത്രത്തിന്റെ ഭരതനാട്യം 10.00, നൂപുരധ്വനി തിരുവാതിര സംഘത്തിന്റെ തിരുവാതിര 10.30, എൻ.വസന്ത കുമാരിയുടെ കഥാപ്രസംഗം 11.00, രാഗമാലികയുടെ ഗാനമേള 1.00, ശിവദം തിരുവാതിര സംഘത്തിന്റെ തിരുവാതിര 2.00, കിളിമാനൂർ സലിംകുമാറിന്റെ കഥാപ്രസംഗം 2.30, വൃശ്ചികോത്സവ സമാപന സമ്മേളനം ഉദ്ഘാടനം എ.എസ്.പി കുറുപ്പ് 4.00, വേണു ആദിനാടിന്റെ മുരളീനിനദം 6.30, ഭാവയാമി നാട്യ കലാക്ഷേത്രത്തിന്റെ നൃത്ത നൃത്യങ്ങൾ 7.30, കാരേറ്റ് ജയകുമാറിന്റെ കഥാപ്രസംഗം 9.00, ‘ആശ്ചര്യചൂഢാമണി’ നാടകം 11.00, ‘നഗരകാക്കകൾ’ നാടകം 1.00.
ശ്രീനാരായണ മഠത്തിൽ ഇന്ന്
ഗുരുപൂജ 6.00, ശാന്തിഹവനം 6.15, സമാപന സമ്മേളനം ഉദ്ഘാടനം ദേവസ്വം ബോർഡ് അംഗം കെ.രാജു 10.00, അന്നദാനം 1.00,ഗുരുപൂജ 6.00, സമൂഹ പ്രാർഥന 7.00.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

