എഴുകോൺ ∙ ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കിലേക്ക് ഇടിച്ചുകയറി യാത്രികനെ ഗുരുതരമായി പരുക്കേൽപിച്ച കാർ കണ്ടെത്താൻ കഴിയാത്തതിൽ വ്യാപക പ്രതിഷേധം. അപകടത്തിൽ കരീപ്ര പഞ്ചായത്ത് ഇടയ്ക്കിടം കൃഷ്ണഭവനിൽ അഖിലേഷിനു (24)വലതുകാലിനു അതീവ ഗുരുതരമായി പരുക്കേറ്റു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ 2 ശസ്ത്രക്രിയകൾ കഴിഞ്ഞ അഖിലേഷ് ഇപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഈ മാസം 7ന് രാത്രി 11.12ന് കരിക്കോട് സാരഥി ജംക്ഷനു സമീപമായിരുന്നു അപകടം. സുഹൃത്തായ അഖിലിന്റെ ഭാര്യയുടെ പ്രസവ സംബന്ധമായി കൊല്ലം ജില്ലാ ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു അഖിലും അഖിലേഷും.
അഖിലാണ് ബൈക്ക് ഓടിച്ചിരുന്നത്. സാരഥി ജംക്ഷനു സമീപമെത്തിയപ്പോൾ മറ്റൊരു വാഹനത്തെ മറികടന്ന് അമിതവേഗത്തിലെത്തിയ കാർ അഖിലേഷിന്റെ വലംകാലിലിടിച്ചു പാഞ്ഞുപോകുകയായിരുന്നു.
അഖിൽ ബൈക്ക് നിയന്ത്രിച്ചു നിർത്തിയെങ്കിലും അഖിലേഷ് തെറിച്ചു റോഡിൽ വീണു. വലതുകാലിന്റെ മുട്ടുചിരട്ട
പൊട്ടി നുറുങ്ങി. എല്ലുകളും പൊട്ടി.
മാംസം അടർന്നു തൂങ്ങിയ നിലയിലായിരുന്നു.
പൊലീസിൽ പരാതിപ്പെട്ടെങ്കിലും ദേശീയ പാതയിലെ പല സിസിടിവി ക്യാമറകളും പ്രവർത്തന രഹിതമാണെന്ന മറുപടിയാണു ലഭിച്ചത്. അഖിലേഷിന്റെ പതിനഞ്ചോളം സുഹൃത്തുക്കൾ അന്നു മുതൽ എഴുകോൺ മുതൽ കൊല്ലം വരെയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ദൃശ്യങ്ങൾ ശേഖരിച്ചു വരികയാണ്.
കാറിന്റെ ദൃശ്യങ്ങൾ ലഭിച്ചെങ്കിലും നമ്പർ വ്യക്തമല്ലാത്തതാണ് ഇവരെ വലയ്ക്കുന്നത്.
പൊലീസ് കേസെടുത്തെങ്കിലും കാർ കണ്ടെത്താൻ കഴിയാത്തതിനാൽ ഇൻഷുറൻസ് നഷ്ടപരിഹാരവും ലഭിക്കാത്ത അവസ്ഥയാണെന്നു സുഹൃത്തുക്കൾ പറയുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട
അവസ്ഥയിലല്ല അഖിലേഷിന്റെ കുടുംബം. അമ്മയും സ്ട്രോക്ക് വന്നു ചികിത്സയിലാണ്.
അതേസമയം മോട്ടർ വാഹനവകുപ്പുമായി ചേർന്ന് അന്വേഷണം നടത്തിവരികയാണെന്നും കാർ ഉടൻ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണെനന്നും കുണ്ടറ പൊലീസ് അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

