ശബരിമല∙ തീർഥാടകർക്ക് ശുദ്ധജലം ലഭ്യമാക്കാൻ ജല അതോറിറ്റിയും ദേവസ്വം ബോർഡും ഒരുക്കിയിരിക്കുന്നത് വിപുലമായ ക്രമീകരണങ്ങൾ. പമ്പ മുതൽ സന്നിധാനം പാതയിലും നിലയ്ക്കലും 193 കിയോസ്ക് സ്ഥാപിച്ചു.
പമ്പ–സന്നിധാനം പാതയിൽ 105, നിലയ്ക്കൽ 88 കിയോസ്കുമാണുള്ളത്. ‘പമ്പാ തീർഥം എന്ന പേരിലാണ് ശുദ്ധീകരിച്ച ശുദ്ധജലം വിതരണം ചെയ്യുന്നത്.
‘റിവേഴ്സ് ഓസ്മോസിസ് ‘(RO) പ്രക്രിയ വഴി ശുദ്ധീകരിച്ച വെള്ളമാണ് നൽകുന്നത്. മണിക്കൂറിൽ 35000 ലീറ്റർ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റാണ് ഇതിനായി സ്ഥാപിച്ചിട്ടുള്ളത്. ത്രിവേണിയിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം പമ്പ, നീലിമല അടിവാരം, നീലിമല മുകൾ ഭാഗം, അപ്പാച്ചിമേട്, ശരംകുത്തി എന്നിവിടങ്ങളിലെ ടാങ്കുകളിൽ എത്തിച്ചാണു വിതരണം ചെയ്യുന്നത്.
പമ്പയിൽ 2.8 ലക്ഷം ലീറ്റർ, രണ്ട് ലക്ഷം ലീറ്റർ, 1.
35 ലക്ഷം ലീറ്റർ എന്നിങ്ങനെ സംഭരണശേഷിയുള്ള 3ടാങ്കുകളുണ്ട്. നീലിമല അടിവാരം, നീലിമല മുകൾ, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ ടാങ്കുകൾക്ക് 2 ലക്ഷം ലീറ്റർ വീതമാണ് സംഭരണശേഷി.
ശരംകുത്തി 6 ലക്ഷം ലീറ്റർ സംഭരണ ശേഷി. മുടങ്ങാതെ ജലവിതരണം ശബരിമലയിൽ മാത്രം ഇതിനായി 80 താൽക്കാലിക ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്.വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഉന്നത ഗുണനിലവാരം ഉറപ്പാക്കാൻ അതോറിറ്റി കർശന പരിശോധനകളാണ് നടത്തുന്നത്. പമ്പയിൽ സജ്ജീകരിച്ച എൻഎബിഎൽ അക്രഡിറ്റഡ് ലാബ് വഴി കൃത്യമായ പരിശോധനകൾക്കു ശേഷമാണ് കിയോസ്കുകളിലേക്കു വെള്ളം എത്തിക്കുന്നത്.
നിലയ്ക്കൽ
നിലയ്ക്കലിൽ പുതിയ ജലവിതരണ പദ്ധതി ആരംഭിച്ചു. പമ്പയെ ആശ്രയിക്കാതെ കക്കാട്ടറ്റിലെ വെള്ളമാണ് ഇവിടെ എത്തിക്കുന്നത്. നേരത്തെ പമ്പയിൽ നിന്നു ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ചാണ് നിലയ്ക്കൽ വിതരണം നടത്തിവന്നത്. കക്കാട്ടാറ്റിലെ ആങ്ങമൂഴിയിൽ നിന്നു പമ്പു ചെയ്യുന്ന വെള്ളം ശുദ്ധീകരിച്ചാണു വിതരണത്തിനായി നിലയ്ക്കൽ എത്തിക്കുന്നത്.
13 എംഎൽഡി.
പ്ലാന്റാണ് ഇതിനായി സ്ഥാപിച്ചിട്ടുള്ളത്. മണിക്കൂറിൽ 27,000 ലീറ്ററാണ് ശേഷി. നിലയ്ക്കലിൽ 88 കിയോസ്ക് വഴിയാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്.
അടിയന്തര സാഹചര്യങ്ങളിൽ മാത്രം ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്.
ദേവസ്വം ബോർഡ്
സന്നിധാനം, പാണ്ടിത്താവളം, മാളികപ്പുറം മേഖലയിൽ ദേവസ്വം ബോർഡാണ് ജലവിതരണം നടത്തുന്നത്. പാണ്ടിത്തളത്തിനു സമീപം ദേവസ്വം ബോർഡിന്റെ 40 ലക്ഷം ലീറ്റർ വെള്ളം ശേഖരിക്കാവുന്ന ടാങ്ക് ഉണ്ട്.
കുന്നാർ ഡാമിൽ നിന്നാണു സന്നിധാനത്തെ ദേവസ്വം ടാങ്കുകളിൽ വെള്ളം ശേഖരിക്കുന്നത് . … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

