തൊടുപുഴ ∙ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞു. ജില്ലാ പഞ്ചായത്ത് 17 ഡിവിഷനുകളിലും യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികൾക്ക് സ്ഥാനാർഥികളായി.
അതേസമയം ജില്ലാ പഞ്ചായത്ത് അടിമാലി ഡിവിഷനിൽ യുഡിഎഫ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഡിസിസി അംഗം സ്വതന്ത്രനായി മത്സരിക്കും.
∙ബിജെപിയുടെ നോർത്ത് ജില്ലയിൽ ആകെ 24 പഞ്ചായത്തുകളിലായി 369 വാർഡാണുള്ളത്. അതിൽ 318 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്.
ബിജെപി സൗത്ത് ജില്ലയിൽ 28 പഞ്ചായത്തുകളിലായി 463 വാർഡുകൾ. ഇതിൽ ബിജെപി –320, ബിഡിജെഎസ് –7 എന്നിങ്ങനെ ആകെ 327 സ്ഥാനാർഥികളാണ് എൻഡിഎയിലുള്ളത്.
ജില്ലയിൽ ആകെയുള്ള 832 വാർഡുകളിൽ 187–ൽ എൻഡിഎക്ക് സ്ഥാനാർഥികളില്ല.
∙38 വാർഡുകളുള്ള തൊടുപുഴ നഗരസഭയിൽ 4 വാർഡുകളിൽ എൻഡിഎക്ക് സ്ഥാനാർഥികളില്ല. അതേസമയം 30–ാം വാർഡ് കോലാനിയിൽ യുഡിഎഫിന് ഔദ്യോഗിക സ്ഥാനാർഥി ഇല്ല.
കട്ടപ്പന നഗരസഭ ഏഴാം വാർഡിലെയും ഇടമലക്കുടി പഞ്ചായത്ത് ഏഴാം വാർഡിലെയും ബിജെപി സ്ഥാനാർഥികളുടെ പത്രിക തള്ളി.
∙മറയൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ ബിജെപി സ്ഥാനാർഥിയുടെയും അഞ്ചാം വാർഡിലെ സിപിഎം സ്ഥാനാർഥിയുടെയും പത്രികകൾ തള്ളി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചിലവായ തുക ഒരു മാസത്തിനകം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാത്തതാണ് അയോഗ്യതയ്ക്ക് കാരണം.
∙ഉടുമ്പൻചോല പഞ്ചായത്തിൽ ആകെയുള്ള 14 വാർഡുകളിൽ രണ്ടിടത്ത് മാത്രമാണ് എൻഡിഎക്ക് സ്ഥാനാർഥികളുള്ളത്.
ജില്ലയില്‍ 2795 സ്ഥാനാര്‍ഥികള്‍
തൊടുപുഴ∙ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ ജില്ലയില്‍ 2795 സ്ഥാനാര്‍ത്ഥികള്‍. 1155 പത്രികകള്‍ പിന്‍വലിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

