മുല്ലശേരി ∙ ഇടിയഞ്ചിറ റഗുലേറ്ററിന്റെ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സ്ഥലത്തെത്തിയ കലക്ടർ അർജുൻ പാണ്ഡ്യൻ നിർദേശം നൽകി. നവീകരണപ്രവർത്തനങ്ങളെ തുടർന്ന് നിലവിൽ റഗുലേറ്ററിന്റെ ഷട്ടറുകളെല്ലാം ഉൗരി മാറ്റിയിരിക്കയാണ്.
ശക്തമായ വേലിയേറ്റത്തിൽ പെരിങ്ങാട് പുഴയിൽ നിന്ന് ഉപ്പുവെള്ളം മുല്ലശേരി കനാലിലേക്കും അതുവഴി കൃഷിയിടങ്ങളിലേക്കും എത്തുന്ന സ്ഥിതിയാണ് ഇപ്പോൾ. ഉപ്പുവെള്ളം കടക്കാതിരിക്കാനുള്ള താൽക്കാലിക വളയം ബണ്ടിന്റെ നിർമാണവും പൂർത്തിയായിട്ടില്ല.
ഇതേ തുടർന്ന് കർഷകരുടെ പരാതികളും ആശങ്കകളും ഉയർന്ന സാഹചര്യത്തിലാണ് കലക്ടറുടെ അടിയന്തര സന്ദർശനം.
താൽക്കാലിക വളയം ബണ്ടിന്റെ നിർമാണം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്നും റഗുലേറ്ററിന്റെ പുതിയ ഷട്ടറുകൾ സ്ഥാപിക്കുന്നത് അടുത്ത ആഴ്ച തുടങ്ങുമെന്നും ഇറിഗേഷൻ വകുപ്പ് ഉദ്യോഗസഥർ അറിയിച്ചു. റഗുലേറ്ററിന്റെ മുഴുവൻ നവീകരണ പ്രവർത്തനങ്ങളും ഫെബ്രുവരി മാസം അവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും തടസ്സങ്ങൾ ഒഴിവാക്കുന്നതിനും സബ് കലക്ടറെ ചുമതലപ്പെടുത്തി.
കൃത്യമായ ഇടവേളകളിൽ സബ് കലക്ടർ അവലോകന യോഗങ്ങൾ വിളിച്ച് ചേർക്കും. കലക്ടറോടൊപ്പം സബ് കലക്ടർ അഖിൽ.വി.
മോനോൻ, ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ പി.സിനി, സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജൂഹി സിംഗ്, അസിസ്റ്റ് എൻജിനീയർമാരായ സി.അതുൽ, ഉണ്ണിക്കൃഷ്ണൻ എന്നിവരും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സ്ഥലത്തെത്തി.
താൽക്കാലിക വളയം ബണ്ടിന്റെ നിർമാണം തുടങ്ങി
വെങ്കിടങ്ങ് ∙ കോൾക്കൃഷി മേഖലയിലേക്ക് കായലിൽ നിന്ന് ഉപ്പുവെള്ളം കടക്കാതിരിക്കാൻ ഏനാമാവ് റഗുലേറ്ററിന് സമീപം ഫെയ്സ് കനാലിൽ താൽക്കാലിക വളയം ബണ്ടിന്റെ നിർമാണം തുടങ്ങി. മുളക്കുറ്റികൾ സ്ഥാപിക്കുന്നത് പൂർണമായി.
ഇനി ഓല, പനമ്പ് എന്നിവ ഉപയോഗിച്ച് കെട്ടി മറച്ച് മണ്ണ് നിറയ്ക്കും. ഡിസംബർ ആദ്യവാരത്തിൽ നിർമാണം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.
റഗുലേറ്ററിന്റെ കാലപ്പഴക്കവും ചോർച്ചയും മൂലമാണ് കനാലിലേക്ക് വ്യാപകമായി ഉപ്പുവെള്ളം കടക്കുന്നത്. വർഷാവർഷം വൻ തുക ചെലവിട്ടാണ് വളയം ബണ്ട് കെട്ടുന്നത്.
മഴക്കാലമായാൽ ഇത് പൊളിച്ച് കായലിലേക്ക് ഒഴുക്കി കളയും. റഗുലേറ്റർ നവീകരിക്കണമെന്നത് കർഷകരുടെ ദീർഘനാളായുള്ള ആവശ്യമാണ്.
തുക അനുവദിച്ചെങ്കിലും നവീകരണ പ്രവർത്തനങ്ങൾ തുടങ്ങാനായില്ല. കരാറുകാരൻ കേസിന് പോയതിനാൽ നിർമാണ പ്രവർത്തനങ്ങൾ നീണ്ടുപോകുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

