കൽപറ്റ ∙ താമരശ്ശേരി ചുരത്തിലെ വീതി കുറഞ്ഞ റോഡിൽ സ്ലാബ് ഇല്ലാത്ത ഓവുചാലിനു സ്ലാബ് ഇടുകയും റോഡിലെ കുണ്ടും കുഴിയും അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി സഞ്ചാര യോഗ്യമാക്കണമെന്നു റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സഞ്ചാരികൾ, സ്ഥിര യാത്രക്കാർ, വിദ്യാർഥികൾ തുടങ്ങിയ യാത്രക്കാരുമായി പോകുന്ന ബസുകൾക്ക് പുറമേ ചരക്കു വാഹനങ്ങളും ചെറുകിട
സ്വകാര്യ വാഹനങ്ങളും ടൂവീലർ അടക്കമുള്ള മറ്റു വാഹനങ്ങളും കൊണ്ട് എപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന അവസ്ഥയാണു നിലവിലുള്ളത്. ഇതുസംബന്ധിച്ച് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഫാരിസ്, ജനറൽ സെക്രട്ടറി സജി മണ്ഡലത്തിൽ എന്നിവർ അധികാരികൾക്കു നിവേദനം നൽകി.
യാത്രാ തടസ്സത്തിന് പരിഹാരം വേണം
ബത്തേരി ∙ താമരശേരി ചുരത്തിൽ സ്ഥിരമായുണ്ടാകുന്ന ഗതാഗത തടസ്സം പരിഹരിക്കണമെന്ന് സെന്റ് ജൂഡ് അയൽക്കൂട്ടം ആവശ്യപ്പെട്ടു.
ചുരത്തിൽ വീതി കുറഞ്ഞ 5,6,7,8 വളവുകളിലാണ് കൂടുതൽ ഗതാഗത തടസ്സമുണ്ടാകുന്നത്. റോഡിൽ രൂപപ്പെട്ട
കുഴികളാണ് ഇതിന് ആക്കം കൂട്ടുന്നത്. അതിനാൽ അടിയന്തിരമായി കുഴികളടയ്ക്കാനുള്ള നടപടി ആദ്യമുണ്ടാകണം. വിനോദ സഞ്ചാരികളും ശബരിമല യാത്രക്കാരും ചുരത്തിൽ അനുഭവിക്കുന്ന ദുരിതം ചെറുതല്ലെന്നും യോഗം ചൂണ്ടിക്കാട്ടി.പ്രസിഡന്റ് സണ്ണി വിളക്കുന്നേൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി വർഗീസ് മോളത്ത്, ജോണി കുമ്പപ്പള്ളി, സുനി റാത്തപ്പള്ളി, ജോഷി കോട്ടക്കുടി, മാത്യു പുത്തൻപുര എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

