കോഴിക്കോട് ∙ 445 കോടി ചെലവിൽ രാജ്യാന്തര നിലവാരത്തിൽ റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കുമ്പോൾ സമീപ റോഡുകളും വികസിപ്പിക്കണമെന്ന റെയിൽവേയുടെ ആവശ്യത്തിൽ നഗരസഭ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. കോഴിക്കോട് നഗരസഭാ സെക്രട്ടറി വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.
ഡിസംബറിൽ കോഴിക്കോട് പൊതുമരാമത്ത് റെസ്റ്റ് ഹൗസിലെ സിറ്റിങ്ങിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
റെയിൽവേ സ്റ്റേഷൻ വികസനം പൂർത്തിയാകുന്നതിനോട് അനുബന്ധിച്ച്, അനുബന്ധ റോഡുകൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് നഗരസഭാ സെക്രട്ടറിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.
എന്നാൽ ഇതു സംബന്ധിച്ച് ചർച്ചകളൊന്നുമുണ്ടായിട്ടില്ലെന്നും റെയിൽവേ പറയുന്നു. ഈ സാഹചര്യത്തിലാണ് കമ്മിഷൻ ഇടപെട്ടത്. നിലവിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപമുള്ള റോഡുകളിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

