ആലപ്പുഴ ∙ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്നതിനിടെ സ്ഥാനാർഥികൾ നിന്ന ഭാഗത്തെ കോൺക്രീറ്റ് മേൽക്കൂരയിൽ നിന്ന് സിമന്റ് പാളി അടർന്നുവീണു. കലക്ടറേറ്റിൽ കോൺഫറൻസ് ഹാളിനു സമീപത്തെ ഇടനാഴിയിൽ ഇന്നലെ രാവിലെ 10.20നാണു സംഭവം.
സ്ഥാനാർഥികൾ പലരും സംഭവസമയത്ത് ഇവിടെയുണ്ടായിരുന്നെങ്കിലും ആർക്കും പരുക്കില്ല.
വെൺമണിയിൽ നിന്നെത്തിയ കോൺഗ്രസ് പ്രവർത്തകൻ ജിബിൻ വർഗീസ് നേരിയ വ്യത്യാസത്തിലാണ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്. ജിബിനും മറ്റു ചിലരും നിന്ന ഭാഗത്തേക്കു മേൽക്കൂരയിൽ നിന്നു ചെറിയ ഭാഗം അടർന്നു വീണു.
ഇതു ജിബിന്റെ ദേഹത്തു തട്ടിയതോടെ മുകളിലേക്കു നോക്കിയപ്പോഴാണു കൂടുതൽ വലിയ ഭാഗം അടരുന്നതു കണ്ടത്. ജിബിൻ മാറിയ ഉടൻ ഈ ഭാഗം വീഴുകയും ചെയ്തു.
ഈ സമയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾ സമർപ്പിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന കോൺഫറൻസ് ഹാളിൽ പുരോഗമിക്കുകയായിരുന്നു.
കോൺഫറൻസ് ഹാളിൽ നിന്നു ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടറുടെ ഓഫിസിനു മുന്നിലേക്കു പോകുന്ന ഭാഗത്തെ കോൺക്രീറ്റാണ് ഇളകിയത്. കലക്ടറേറ്റ് കെട്ടിടത്തിന് ഏറെ പഴക്കമുള്ളതിനാൽ മുൻപും പലതവണ മേൽക്കൂരയിൽ നിന്നു കോൺക്രീറ്റ് അടർന്നു വീണിട്ടുണ്ട്.
മുൻപ് കലക്ടറുടെ ചേംബർ, കോൺഫറൻസ് ഹാൾ, ട്രഷറി എന്നിവിടങ്ങളിലും മേൽക്കൂര ഇളകി വീണിട്ടുണ്ട്. ആർടിഒ ഓഫിസിൽ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറുടെ കസേരയിലേക്കും മേൽക്കൂര വീണിരുന്നു.
പലതവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും പൂർണ സുരക്ഷിതമായിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

