ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെത്തി. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയോടെ എത്തിയ അദ്ദേഹത്തിന് ഇന്ത്യൻ സമൂഹം ഊഷ്മളമായ സ്വീകരണം നൽകി.
നേരത്തെ ഈജിപ്തിലെ പശ്ചിമേഷ്യൻ സമാധാന ഉച്ചകോടിയിൽ നിന്നും മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ നിന്നും മോദി വിട്ടുനിന്നിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉച്ചകോടിക്ക് എത്തുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം, താൻ ഇടപെട്ടാണ് ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചതെന്ന ട്രംപിന്റെ അവകാശവാദത്തിൽ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതിനിടെ, യുഎസ് ഉപരോധത്തെ തുടർന്ന് റിലയൻസ് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെച്ചു.
ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാനാണ് പ്രധാനമന്ത്രി ഉച്ചകോടിയിൽ നിന്ന് വിട്ടുനിന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇന്ത്യ-പാകിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് സൗദി കിരീടാവകാശി പങ്കെടുത്ത യോഗത്തിലും ട്രംപ് അവകാശപ്പെട്ടിരുന്നു.
ഇക്കാര്യം മോദി തന്നെ നേരിട്ട് വിളിച്ച് അറിയിച്ചുവെന്നാണ് ട്രംപിന്റെ പുതിയ വാദം. യുദ്ധം നിർത്തിയില്ലെങ്കിൽ ഇന്ത്യക്കും പാകിസ്ഥാനുമെതിരെ 350 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ട്രംപ് വെളിപ്പെടുത്തി.
ട്രംപിന്റെ പരാമർശങ്ങളെ കേന്ദ്ര സർക്കാർ അവഗണിക്കുകയാണെന്നും പ്രധാനമന്ത്രി മൗനം വെടിയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. മോദിയും ട്രംപും ആലിംഗനം ചെയ്യുന്ന പഴയ ചിത്രങ്ങൾ പങ്കുവെച്ച കോൺഗ്രസ്, ആ സൗഹൃദം ഇപ്പോൾ എവിടെപ്പോയി എന്നും ട്വിറ്ററിൽ പരിഹസിച്ചു.
എന്നാൽ, ഇന്ത്യയുടെ എട്ട് യുദ്ധവിമാനങ്ങൾ തകർത്തെന്ന ചൈനീസ് വാദം ഒരു യുഎസ് റിപ്പോർട്ട് തള്ളിക്കളഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഇതിന് മറുപടി നൽകിയത്. ചൈനയുടെയും പാകിസ്ഥാന്റെയും ആരോപണങ്ങൾ ഏറ്റുപിടിച്ച രാഹുൽ ഗാന്ധിക്ക് ഇത് വലിയ തിരിച്ചടിയാണെന്നും ബിജെപി കുറ്റപ്പെടുത്തി.
ഇതിനിടെ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി റിലയൻസ് റിഫൈനറി നിർത്തിവെച്ചു. റഷ്യൻ കമ്പനികൾക്ക് മേലുള്ള യുഎസ് ഉപരോധം നിലവിൽ വന്നതോടെയാണ് ഈ തീരുമാനം.
സംസ്കരിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനായി ഇറക്കുമതി ചെയ്തിരുന്ന ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തിയതായി റിലയൻസ് ഔദ്യോഗികമായി അറിയിച്ചു. അതേസമയം, അമേരിക്കയിൽ നിന്ന് എൽപിജി വാങ്ങാനുള്ള കരാറിൽ ഇന്ത്യ കഴിഞ്ഞ ദിവസം ഒപ്പുവെച്ചിരുന്നു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

