പിറവം∙ മുടക്കുമുതൽ പോലും ലഭിക്കാത്ത നിരക്കിലേക്കു വാഴക്കുല വില താഴ്ന്നതോടെ കർഷകർ പ്രതിസന്ധിയിൽ. കഴിഞ്ഞ വർഷം ലഭിച്ചതിലും കുറഞ്ഞ വിലയാണു ഇപ്പോൾ ലഭിക്കുന്നത്. നാടൻ ഏത്തക്കായ കിലോഗ്രാമിന് 32–35 രൂപ നിരക്കിലാണു ഇൗ ദിവസങ്ങളിൽ കർഷക വിപണിയിൽ വില ലഭിക്കുന്നത്. ഓണ നാളുകളിൽ 55 രൂപ വരെ ഏത്തക്കായക്കു ലഭിച്ചിരുന്നു.
സദ്യക്കും മറ്റും കൂടുതലായി ഉപയോഗിക്കുന്ന ഞാലിപ്പൂവൻ കായയ്ക്കും കിലോഗ്രാമിന് 35 രൂപ വരെയാണു ലഭിക്കുന്നത്. പൂവൻകായ 30 രൂപ.
100 ഏത്തവാഴ കൃഷി ചെയ്താൽ കാലാവസ്ഥ അനുകൂലമാണെങ്കിൽ പോലും പരമാവധി 70 എണ്ണം വരെയാണ് വിളവെടുക്കാനാകുക.വളങ്ങളുടെ വിലയും കൂലിയും ഉയർന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ മുതൽമുടക്കും വരുമാനവും തമ്മിൽ പൊരുത്തപ്പെടില്ലെന്നാണു ചൂണ്ടിക്കാട്ടുന്നത്.മറ്റു സംസ്ഥാനങ്ങളിൽ നിന്നു കൂടുതലായി വാഴക്കുല എത്തുന്നതാണു നാടൻ കായയുടെ വിലയിടിവിനു കാരണമായി പറയപ്പെടുന്നത്.
3 കിലോഗ്രാമിനു 100 രൂപ നിരക്കിൽ ഏത്തപ്പഴം ലഭിക്കും. വെളിച്ചെണ്ണ വില ഉയർന്നതോടെ ചിപ്സ് വിപണിയിലുണ്ടായ മാന്ദ്യവും നാടൻ വാഴക്കുല വിപണിയിൽ പ്രതിഫലിച്ചിട്ടുണ്ട്.
സംഭരണത്തിന് സംവിധാനമില്ലഉൽപാദനം കൂടിയാൽ സംഭരിക്കുന്നതിനും കർഷകരിൽ നിന്നു താങ്ങുവില നൽകി ശേഖരിക്കുന്നതിനും നടപടി വേണമെന്നു രാമമംഗലം കർഷകവിപണി പ്രസിഡന്റ് എം.വി.ബിജോയ്. മുത്തോലപുരത്തു 9 വർഷം മുൻപു 13 കോടി രൂപയോളം മുതൽ മുടക്കിൽ പൂർത്തിയായ പഴം പച്ചക്കറി സംഭരണ കേന്ദ്രം കാടു മൂടിക്കിടക്കുകയാണ്.
3 മാസം വരെ പച്ചക്കറികൾ കേടു കൂടാതെ ഇവിടെ സംഭരിക്കാനാവുമെന്നായിരുന്നു പ്രഖ്യാപനം. ഇൗ കേന്ദ്രം പ്രവർത്തന ക്ഷമമായാൽ വിലയിടിവു നേരിടുന്ന ഘട്ടങ്ങളിൽ പ്രയോജനപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

