തിരുവനന്തപുരം∙ പാറ്റൂരിൽ മദ്യപിച്ച് കാർ ഓടിച്ചയാൾ അഞ്ചുപേരെ ഇടിച്ചുതെറിപ്പിച്ചു. വാഹനമോടിച്ച പൂജപ്പുര സ്വദേശി ഭരത് കൃഷ്ണൻ(31) അറസ്റ്റിൽ.
ഇന്നലെ പുലർച്ചെ രണ്ടിന് അമിത വേഗത്തിലെത്തിയ കാർ പാറ്റൂർ ഭാഗത്ത് റോഡിനു സമീപം നിന്നവരെയാണ് ഇടിച്ചിട്ടത്. ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള സുഹൃത്തിനെ കാണാനെത്തിയ സംഘം കാർ കേടായതിനെ തുടർന്ന് ടയർ പരിശോധിക്കവേയാണ് അപകടം.
കാട്ടാക്കട
സ്വദേശികളാണ്. ഇതിൽ അരുൺ, അനൂപ് എന്നിവർക്ക് തോളെല്ലിനും നട്ടെല്ലിനും പരുക്കുണ്ട്.
ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു മൂന്നുപേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിനു കൈമാറിയത്. വൈദ്യ പരിശോധനയിൽ അമിതമായി മദ്യപിച്ചിരുന്നതായി കണ്ടെത്തി. മുൻപ് അഭിഭാഷകനായിരുന്നുവെന്നും ഇപ്പോൾ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണെന്നും പേട്ട പൊലീസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

