സംസ്ഥാനത്തെ സ്കൂളുകളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം ആലാപനം ഉൾപ്പെടുത്താതെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ പുറത്തിറങ്ങി. തിരുവനന്തപുരംയിലാണ് ഈ നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്.
ഓഗസ്റ്റ് 15ന് രാവിലെ 9 മണിക്കോ അതിനു ശേഷമോ ദേശീയ പതാക ഉയർത്തണമെന്നും തുടർന്ന് ദേശീയഗാനം ആലപിക്കണമെന്നുമാണ് സർക്കുലറിലുള്ളത്. ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും ഹരിത പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.
വന്ദേമാതരം മുഴുവൻ ആലപിക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് സ്വാതന്ത്ര്യദിനത്തിൽ അറിയാമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

