കോതമംഗലം ∙ ഇടമലയാർ – താളുംകണ്ടം റോഡിൽ ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടാനയാക്രമണം. വടാട്ടുപാറ സ്വദേശി കട്ടക്കയത്ത് അനിൽകുമാറിന്റെ ഓട്ടോറിക്ഷയാണ് ആക്രമിച്ചത്.
വ്യാഴാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. താളുംകണ്ടം കുടിയിൽ ഓട്ടം പോയി തിരിച്ചു വന്നപ്പോൾ ആനക്കൂട്ടം പാഞ്ഞെത്തുകയായിരുന്നു.
അനിൽകുമാർ വാഹനം ഉപേക്ഷിച്ച് ഇറങ്ങി ഓടി. കാട്ടാനകൾ വാഹനം പൂർണമായും നശിപ്പിച്ചു.
അനിൽകുമാറിന് നഷ്ടപരിഹാരം നൽകണമെന്ന് വാർഡ് മെമ്പർ സനൂപ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

