ബിദർ: കർണാടകയിലെ ബിദർ ജില്ലയിൽ ദേശീയപാതയിൽ വൻ കവർച്ച. റോഡിൽ ആണികൾ വിതറി കാറിന്റെ ടയർ പഞ്ചറാക്കിയ ശേഷം, യാത്രക്കാരെ ആക്രമിച്ച് 24 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കൊള്ളയടിച്ചു.
ഹൈദരാബാദ് – മഹാരാഷ്ട്ര ദേശീയപാതയിൽ വെച്ചാണ് സംഭവം നടന്നത്. വിവാഹത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്ന യെത്ഗാവ് സ്വദേശികളാണ് കവർച്ചയ്ക്ക് ഇരയായത്.
സംഭവത്തിൽ ബസവകല്യാൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി. ബെംഗളൂരുവിൽ എ ടി എം കവർച്ച ബെംഗളൂരുവിൽ കഴിഞ്ഞ ദിവസം നടന്ന മറ്റൊരു സംഭവത്തിൽ, പട്ടാപ്പകൽ ഏഴ് കോടി രൂപ കൊള്ളയടിച്ചു.
എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന പണമാണ് കവർന്നത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘമാണ് കവർച്ച നടത്തിയത്.
എടിഎമ്മിന് മുന്നിൽ പണവുമായി എത്തിയ വാഹനത്തിലെ ജീവനക്കാരെയും പണവും തട്ടിക്കൊണ്ടുപോവുകയും പിന്നീട് ജീവനക്കാരെ വഴിയിൽ ഉപേക്ഷിക്കുകയുമായിരുന്നു. ഇന്നോവ കാറിലെത്തിയ കവർച്ചാസംഘം ജയനഗറിലെ അശോക പില്ലറിന് സമീപമാണ് ബെംഗളൂരുവിലെ കവർച്ച നടന്നത്.
KA03 NC 8052 എന്ന നമ്പർ ഘടിപ്പിച്ച ചാരനിറത്തിലുള്ള ഇന്നോവ കാറിലാണ് അക്രമിസംഘം രക്ഷപ്പെട്ടത്. ഇവർ ബന്നാർഘട്ട
ഭാഗത്തേക്കാണ് പോയതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ, കാറിൽ ഉപയോഗിച്ചിരുന്ന നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

