മുരിക്കാശേരി ∙ കൊക്കോ വിളയുന്ന മുരിക്കാശേരിയിൽ അതിമധുരമായി ഇന്ന് കലോത്സവം മുഴുവൻ വേദികളിലേക്കും വ്യാപിക്കും. കലോത്സവം നാടിന്റെ ഉത്സവമാക്കാൻ ഇന്ന് വാത്തിക്കുടി പഞ്ചായത്തിലെ സ്കൂളുകൾക്കെല്ലാം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
10 വേദികളിലായി നാടോടി നൃത്തം, മിമിക്രി, ഒപ്പന തുടങ്ങിയ മത്സരങ്ങൾ നടക്കും. അഭിനയപ്രതിഭകൾ അരങ്ങുവാണപ്പോൾ കലോത്സവത്തിന്റെ രണ്ടാംദിനമായ ഇന്നലെ മുരിക്കാശേരിക്കാർക്ക് കലമധുരമായി.
പ്രധാന വേദിയിൽ നാടകത്തിനായിരുന്നു കാണികൾ കൂടുതൽ എത്തിയത്. ഇതുവരെ 190 മത്സരങ്ങൾ പൂർത്തിയായി. 10 അപ്പീലുകളുമെത്തി.
മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കലോത്സവത്തിൽ ഒന്നാംദിനത്തിൽ ലീഡുണ്ടായിരുന്ന കട്ടപ്പന സബ്ജില്ലയെ മറികടന്ന് അടിമാലി സബ്ജില്ല മുന്നിലെത്തി.
കട്ടപ്പന തൊട്ടുപിന്നിലുണ്ട്. സ്കൂളുകളിൽ കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് എച്ച്എസ്എസാണ് ഒന്നാംസ്ഥാനത്ത്.
കുമാരമംഗലം എംകെഎൻഎംഎച്ച്എസാണ് രണ്ടാംസ്ഥാനത്ത്. കലോത്സവം നാളെ സമാപിക്കും.
മംഗലംകളിയിൽ ഫാത്തിമമാതാ
പാണിത്തുടിയുടെയും പെരുംതുടിയുടെയും ഈണത്തിൽ പാടി, കോറത്തുണിയും മുളമാലയും പാളത്തൊപ്പിയുമണിഞ്ഞു വേദിയിലെത്തിയ ഫാത്തിമമാതാ ഗേൾസ് എച്ച്എസ്എസിന് മംഗലംകളിയിൽ ഓവറോൾ. എച്ച്എസിലും എച്ച്എസ്എസിലും ഫാത്തിമമാതാ ജേതാക്കളായി.
കാസർകോടുള്ള മാവിലൻ / മലവേട്ടുവൻ സമുദായത്തിന്റെ അനുഷ്ഠാന കലയായ മംഗലംകളി വിവാഹ വിശേഷദിവസങ്ങളിലാണ് അവതരിപ്പിക്കുന്നത്. രണ്ടാം വർഷമാണ് കലോത്സവത്തിൽ മംഗലംകളി ഇടം പിടിക്കുന്നത്.
ഇത്തവണ കൂടുതൽ ടീമുകൾ വേദിയിലെത്തി. എട്ടു കളിക്കാരും നാലു പാട്ടുകാരും വേദിയിലുണ്ടാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

