നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിനെ പ്രശംസിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. മഞ്ജു പിള്ളയും ഭർത്താവ് സുജിത്തും തമ്മിൽ വേർപിരിയാൻ തീരുമാനിച്ചപ്പോൾ ഏറ്റവും മികച്ച തീരുമാനം തന്നെയാണ് മകൾ ദയ എടുത്തതെന്ന് ആലപ്പി അഷ്റഫ് പറയുന്നു.
”വളരെ സന്തോഷപ്രദമായ ഒരു ദാമ്പത്യജീവിതമായിരുന്നു അവരുടേത്. കോവിഡ് കാലത്ത് സിനിമയില്ലാതെ വന്നപ്പോൾ സിനിമാക്കാരെല്ലാം ബിസിനസുകളിലേക്ക് തിരിഞ്ഞു.
മഞ്ജു പിള്ള കണ്ടുപിടിച്ച തൊഴിൽ പോത്തു വളർത്തലായിരുന്നു. സുജിത്ത് ആട് ഫാമും തുടങ്ങി.
നിർഭാഗ്യം എന്ന് പറയട്ടെ 23 വർഷക്കാലത്തോളമേ അവരുടെ ദാമ്പത്യം നീണ്ടുനിന്നുള്ളൂ. അവർ നല്ല സുഹൃത്തുക്കളായി പിരിയുകയാണ് ഉണ്ടായത്.
അതിൻറെ കാരണങ്ങളൊക്കെ തികച്ചും വ്യക്തിപരമാണ്. അതൊന്നും ചികഞ്ഞു പോകേണ്ട
കാര്യം നമുക്കില്ല. പിരിയാനുള്ള കാരണം അവരുടെ മകളെ ബോധ്യപ്പെടുത്തി എന്നും മകളുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷമാണ് വിവാഹമോചനം എന്ന തീരുമാനത്തിൽ എത്തിയതെന്നും അവർ വെളിപ്പെടുത്തിയിരുന്നു.
പരസ്പരം പൊരുത്തപ്പെട്ടു പോകാൻ ആകാതെ ഒന്നിച്ചു ജീവിക്കുന്നതിൽ ഒരർത്ഥവുമില്ല എന്നാണ് മകൾ ദയ ഇതേക്കുറിച്ച് പറയുന്നത്. ദയ എത്ര പക്വതയോടെയാണ് ഇക്കാര്യത്തിൽ ഒരു തീരുമാനം എടുത്തതെന്ന് ചിന്തിച്ചു പോവുകയാണ്.
ഒരുപക്ഷേ ഇതൊക്കെ പുതുതലമുറയിൽ വന്ന മാറ്റങ്ങളായി കാണാവുന്നതാണ്. അവൾക്ക് എന്തും എന്നോട് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഞാൻ നൽകിയിട്ടുണ്ടെന്നാണ് മകളെ കുറിച്ച് മഞ്ജു പറയുന്നത്.
എനിക്ക് ലഭിക്കാത്ത എല്ലാ സ്വാതന്ത്ര്യവും ഞാൻ മകൾക്ക് നൽകുന്നുണ്ട് എന്നും. ഒരു അഭിമുഖത്തിൽ മകൾക്ക് ഉപദേശങ്ങൾഒക്കെ കൊടുക്കാറുണ്ടോ എന്ന ചോദ്യ ചോദ്യത്തിന് അവർ പറഞ്ഞ മറുപടി ഉപദേശിക്കേണ്ടതായി വന്നിട്ടില്ല, പക്ഷേ ഒരു കാര്യം ഞാൻ അവളോട് പറഞ്ഞിട്ടുണ്ട് എന്നാണ്.
സത്യം, ധർമം, നീതി, കരുണ ബഹുമാനം ഇതൊക്കെ മുറുകെ പിടിച്ചു വേണം മുന്നോട്ടു പോകാൻ എന്ന്. ഇതിൽ കൂടുതലായി ഒരു അമ്മ മകൾക്ക് എന്ത് ഉപദേശമാണ് കൊടുക്കേണ്ടത്.
ഇതൊക്കെ കൈമുതലായി ഉണ്ടായതുകൊണ്ടാണ് മഞ്ജു പിള്ളക്ക് ഈ ഫീൽഡിൽ ഇത്രയും നാൾ പിടിച്ചു നിൽക്കാനായത്”, ആലപ്പി അഷ്റഫ് വീഡിയോയിൽ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

