കൊല്ലം ∙ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ പൊലീസ് ഉദ്യോഗസ്ഥയുടെ ആത്മഹത്യ ഭീഷണി. പൊലീസ് മേധാവി വിഷയത്തിൽ ഇടപെട്ടാണു രംഗം ശാന്തമാക്കിയത്.
ഇന്നലെ വൈകിട്ടു നടന്ന നാടകീയ സംഭവങ്ങളെ തുടർന്ന് ഒന്നര മണിക്കൂറോളം കമ്മിഷണർ ഓഫിസ് മുൾമുനയിലായി. പൊലീസ് കസ്റ്റഡി മർദന കേസിൽ ആരോപണ വിധേയയായ ഉദ്യോഗസ്ഥയാണു സഹപ്രവർത്തകർ തന്നെ വേട്ടയാടുന്നുയെന്ന് ആരോപിച്ച് ആത്മഹത്യ ഭീഷണിയുമായി പരിഭ്രാന്തി സൃഷ്ടിച്ചത് .
കഴിഞ്ഞ കുറച്ചു കാലങ്ങളായി തനിക്ക് എതിരെ സേനയ്ക്ക് ഉള്ളിൽ നിന്നു പകപോക്കൽ നടക്കുകയാണെന്ന് ഉദ്യോഗസ്ഥ ആരോപിച്ചു.
കയ്യിൽ പെട്രോളുമായി എത്തിയ ഇവരെ അനുനയിപ്പിക്കാൻ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും വിവരമറിഞ്ഞ് എത്തിയ ഉന്നത ഉദ്യോഗസ്ഥനും ശ്രമിച്ചെങ്കിലും നടന്നില്ല. കസ്റ്റഡി മർദന കേസിൽ എന്താണ് ഉണ്ടായതെന്ന വസ്തുതകൾ പരിശോധിക്കണമെന്നും തനിക്കെതിരെയുള്ള പകപോക്കലിനു പരിഹാരം ഉണ്ടാകണമെന്നും ആവശ്യങ്ങൾ ഉന്നയിച്ച ഉദ്യോഗസ്ഥ കമ്മിഷണറെ നേരിൽ കണ്ടു സംസാരിക്കണമെന്ന നിലപാടിൽ ഉറച്ചു നിന്നു.
തുടർന്നാണു, കമ്മിഷണർ നേരിട്ടെത്തി ഉദ്യോഗസ്ഥയുമായി സംസാരിച്ചു പരാതി പരിശോധിക്കാമെന്ന ഉറപ്പ് നൽകിയതോടെയാണ് ഉദ്യോഗസ്ഥ ഓഫിസിൽ നിന്നു മടങ്ങിയത് (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056) … FacebookTwitterWhatsAppTelegram

