ചാത്തന്നൂർ ∙ വ്യാജ തിരിച്ചറിയൽ കാർഡുകളും മുക്കുപണ്ടവും നിർമിക്കുന്നവരെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്വർണപ്പണയ വായ്പ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വയ്ക്കുന്നത് സ്ഥിരം സംഭവമായി.
ചാത്തന്നൂർ മേഖലയിൽ മാത്രം കഴിഞ്ഞ മാസം ഒരാഴ്ചയ്ക്ക് ഉള്ളിൽ 5 ധനകാര്യ സ്ഥാപനങ്ങളിൽ ഇത്തരം സംഭവം നടന്നു. പണയം വയ്ക്കാൻ എത്തിയവരുടെയും വാഹനങ്ങളുടെയും സിസിടിവി ദൃശ്യങ്ങളും നൽകിയിരുന്നു.
എന്നിട്ടും പൊലീസ് എഫ്ഐആർ എടുക്കുന്നതിന് അപ്പുറം ഒരു നടപടിയും സ്വീകരിച്ചില്ല.
സ്വർണത്തെ വെല്ലുന്ന മുക്കുപണ്ടവും ഇവർക്കായി വ്യാജ ഐഡി കാർഡുകളും നിർമിക്കുന്നവർക്ക് എതിരെയും ഒരു അന്വേഷണവും നടത്താതെ പൊലീസ് നിസ്സംഗത പാലിക്കുകയാണ്. ഇതിനെതിരെ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ധന മന്ത്രി പ്രഖ്യാപിച്ചിട്ടും നടപടി ഇല്ലെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മുല്ലവനം ശുഭരാജ വർമ, സെക്രട്ടറി ബിനു ചെറിയാൻ എന്നിവർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

