പെരിയ ∙ പഞ്ചറായ ടയർ മാറ്റുന്നതിനായി ടയർ കടയുടെ മുൻപിൽ നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി.
സിസി ക്യാമറയിൽ പതിഞ്ഞ മോഷ്ടാവിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പെരിയ മുത്തനടുക്കം ക്ഷീരോൽപാദക സഹകരണ സംഘം സെക്രട്ടറി കയനടി കളിങ്ങോൻ ഹൗസിലെ കെ.നീതുവിന്റെ സ്കൂട്ടറാണ് മോഷണം പോയത്.
പെരിയ പെരിയോക്കി ഗൗരീശങ്കര ക്ഷേത്രത്തിനു മുൻപിലെ ടയർ കെയർ വർക്ഷോപ്പിനു പുറത്ത് രാത്രി നിർത്തിയിട്ടതായിരുന്നു സ്കൂട്ടർ.
രാവിലെ ഉടമയെത്തിയപ്പോഴാണ് സ്കൂട്ടർ മോഷണം പോയതറിഞ്ഞത്. സമീപത്തെ സിസി ക്യാമറയിൽ യുവാവ് നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുന്നതിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്.
സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന ഹെൽമറ്റും രേഖകളും മോഷ്ടാവ് എടുത്തിട്ടില്ല. നീതുവിന്റെ പരാതിയിൽ കേസെടുത്ത ബേക്കൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

