തിരുവനന്തപുരം: ന്യൂഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി.
തോമസിന്റെ വിമാനയാത്രകൾക്കായി അഞ്ച് ലക്ഷം രൂപ കൂടി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്ത ഒഡെപെക്കിന് കൈമാറുന്നതിനായാണ് ഈ തുക അനുവദിച്ചത്.
നേരത്തെ അനുവദിച്ച ബജറ്റ് വിഹിതം തീർന്നതിനെ തുടർന്നാണ് അധിക തുക വേണ്ടിവന്നത്. റെസിഡന്റ് കമ്മീഷണറുടെ യാത്രാച്ചെലവുകൾക്കും ഇതേ ഫണ്ടിൽ നിന്നാണ് പണം വിനിയോഗിക്കുന്നതെങ്കിലും, അനുവദിച്ച തുകയുടെ 90 ശതമാനവും കെ.വി.
തോമസിന്റെ യാത്രകൾക്കായാണ് ഉപയോഗിക്കുന്നത്. യാത്രാച്ചെലവ് ഇനത്തിൽ നേരത്തെ അനുവദിച്ച അഞ്ച് ലക്ഷം രൂപ തികയാതെ വന്നതോടെ, 6.31 ലക്ഷം രൂപ കൂടി അനുവദിക്കണമെന്ന് പൊതുഭരണ വകുപ്പ് ധനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
ഈ ആവശ്യം പരിഗണിച്ചാണ് ഇപ്പോൾ അഞ്ച് ലക്ഷം രൂപ അധികമായി അനുവദിച്ചത്. ക്യാബിനറ്റ് റാങ്കോടെ ഡൽഹിയിൽ പ്രവർത്തിക്കുന്ന കെ.വി.
തോമസ് സംസ്ഥാനത്തിനായി കാര്യമായ പ്രവർത്തനങ്ങളൊന്നും നടത്തുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

