കാസർകോട് ∙ പയ്യന്നൂരിലെ ബൂത്ത് ലവൽ ഓഫിസർ അനീഷ് ജോർജിന്റെ ആത്മഹത്യയിൽ ഉത്തരവാദികൾക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ പേരിൽ ഇനിയും ജീവനക്കാരെ കൊലയ്ക്ക് കൊടുക്കരുതെന്നും എസ്ഐആർ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി കലക്ടറേറ്റിൽ പ്രതിഷേധ മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് എ.ടി.ശശി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റിയംഗം വി.ടി.പി.രാജേഷ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റംഗം സുരേഷ് പെരിയങ്ങാനം, സംസ്ഥാന കമ്മിറ്റിയംഗം എം.ടി.പ്രസീത, കെ.ജി.രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി ഇൻചാർജ് പി.കുഞ്ഞിക്കൃഷ്ണൻ, ജില്ലാ ട്രഷർ വി.എം.രാജേഷ്, കെ.മുരളീധരൻ നായർ, ശ്രീനിമോൻ കാഞ്ഞങ്ങാട്, ബാബുരാജ് തൈക്കടപ്പുറം, ജയരാജ് പെരിയ, രതീഷ് ബന്തടുക്ക, രതി വയലപ്രം, ഗിരിജ മാപ്പിടിച്ചേരി എന്നിവർ നേതൃത്വം നൽകി.
∙ തീവ്ര വോട്ടർപട്ടിക പരിഷ്കരണം, എസ്ഐആർ മാറ്റിവയ്ക്കുക, എസ്ഐആറിന്റെ പേരിൽ ബിഎൽഒമാരുടെ മേൽ അമിത ജോലിഭാരം അടിച്ചേപിൽക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിലേക്ക് ആക്ഷൻ കൗൺസിൽ – സമരസമിതി നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പയ്യന്നൂർ ഏറ്റുകുടുക്ക ബൂത്തിലെ ബൂത്ത് ലവൽ ഓഫിസറും കുന്നരു എയുപി സ്കൂളിലെ ഓഫിസ് അറ്റൻഡന്റുമായ അനീഷ് ജോർജിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം.
സമരസമിതി നേതാവ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് കെ. ഭാനുപ്രകാശ് അധ്യക്ഷത വഹിച്ചു.
വി.ചന്ദ്രൻ, ടി.ദാമോദരൻ, ടി.പ്രകാശൻ, എൻ.കെ.ലസിത, കെ.വി.രാഘവൻ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ.ഹരിദാസ് എന്നിവർ പ്രസംഗിച്ചു.
∙ വോട്ടർപട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായുള്ള എസ്ഐആർ ഡ്യൂട്ടിക്ക് ചുമതലപ്പെടുത്തിയ ബൂത്ത് ലവൽ ഓഫിസർമാരെ മാനസിക സമ്മർദത്തിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിൽ പ്രതിഷേധിച്ച് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ കരിദിനാചരണവും പ്രതിഷേധ പ്രകടനവും നടത്തി. കലക്ടറേറ്റ് പരിസരത്തു നടന്ന പ്രതിഷേധ സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.എം.ഷെഫീഖ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാൻ നെല്ലിക്കട്ട
അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.എ.സലീം, ജില്ലാ ജനറൽ സെക്രട്ടറി ഒ.എം.ശിഹാബ്, ട്രഷറർ പി.സിയാദ് എന്നിവർ പ്രസംഗിച്ചു. അഷ്റഫ് ചെർക്കള, ഹസൈനാർ ഹിദായത്ത് നഗർ, യൂനുസ്, ബഷീർ മഞ്ചേശ്വരം, അഷ്റഫ് ഉപ്പള, ഉബൈസ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

