കിടങ്ങറ ∙ തുരുത്തി – മുളയ്ക്കാംതുരുത്തി – വാലടി – വീയപുരം റോഡിന്റെ പുനർനിർമാണത്തിന്റെ ഭാഗമായി 19 മുതൽ ഡിസംബർ 12 വരെ ഗതാഗതം വഴി തിരിച്ചു വിടും. രാവിലെ 10 മുതൽ വൈകിട്ട് 3 വരെയാണു ഗതാഗത ക്രമീകരണം.
ചങ്ങനാശേരി ഭാഗത്തു നിന്നുള്ള വാഹനങ്ങൾ സെൻട്രൽ ജംക്ഷനിൽ നിന്നു മാർക്കറ്റ് റോഡ് വഴി പറാലിൽ എത്തി വാലടി, കുന്നങ്കരി ഭാഗത്തേക്കു പോകണം. വാലടി ജംക്ഷനിൽ നിന്നുള്ള വാഹനങ്ങൾ ഈര – നീലംപേരൂർ റോഡ് വഴി കുറിച്ചി ഔട്പോസ്റ്റ് ജംക്ഷനിൽ എത്തി കടന്നു പോകണം.
തുരുത്തി മുതൽ കിടങ്ങറ വരെയുള്ള ഭാഗത്തു തെങ്ങിൻ കുറ്റികൾ നാട്ടി റോഡ് ബലപ്പെടുത്തുന്ന ജോലികളാണ് ആരംഭിക്കുന്നത്.
പാടശേഖരങ്ങളിലൂടെ റോഡ് പോകുന്നിടത്താണു നിർമാണ പ്രവർത്തനങ്ങൾ നടക്കുക. കുട്ടനാടൻ പ്രദേശമായതിനാൽ റോഡ് താഴ്ന്നു പോകാനുള്ള സാധ്യത കണക്കിലെടുത്താണു നിർമാണം.
തെങ്ങിൻ കുറ്റികൾ നാട്ടിയതിനു ശേഷം പാറക്കല്ലുകൾ പാകി റോഡ് വീതി കൂട്ടി ടാർ ചെയ്യും. ഒരു മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്.
തുരുത്തി കൊച്ചിത്രക്കടവ് തോട്ടുങ്കൽ ഭാഗത്തു റോഡ് ഉയർന്നതു കാരണം വീടുകൾ താഴ്ന്നു.
റോഡരികിലെ വീടുകൾ വെള്ളക്കെട്ടു ഭീഷണിയിലാണ്. കനത്ത മഴ പെയ്താൽ വീടുകളിലേക്കു വെള്ളം ഇരച്ചു കയറും.
ഇന്നലെ കെഎസ്ടിപിഇയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി കെഎസ്ടിപി അധികൃതർ അറിയിച്ചു.
കാലാവസ്ഥ അനുകൂലമായാൽ തുരുത്തിയിൽ നിന്നുള്ള ആദ്യ ലെയർ ടാറിങ് ആരംഭിക്കാൻ കഴിയുമെന്നു കെഎസ്ടിപി വ്യക്തമാക്കി.
എന്നാൽ ഇടവിട്ടുള്ള മഴയാണു പ്രതിസന്ധിയാകുന്നത്. തുടർച്ചയായ വെയിൽ ലഭിച്ചാൽ മാത്രമേ ടാറിങ് ജോലികൾ ആരംഭിക്കാൻ കഴിയുകയുള്ളു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

