പാലക്കാട് ∙ നാടിന്റെ മുദ്ര പതിഞ്ഞ വാക്കുകൾ തേടി മലയാള മനോരമ ഹോർത്തൂസ് ‘പദ’യാത്ര (പദങ്ങളുടെ യാത്ര) ഇന്നു പാലക്കാട് ജില്ലയിൽ. പാലക്കാട്ടെ നാട്ടുശൈലികളും തനതു വാക്കുകളും വീണ്ടെടുത്തുകൊണ്ടുള്ള യാത്ര ഇന്നു രാവിലെ 10 ന് അഹല്യ ക്യാംപസിൽ നിന്ന് ആരംഭിക്കും.
അക്ഷരങ്ങളുടെയും ആശയങ്ങളുടെയും ഉത്സവമായ മനോരമ ഹോർത്തൂസിന്റെ നാട്ടുവാക്കുകൾ തേടിയുള്ള യാത്ര കൊച്ചിയിലാണ് തുടങ്ങിയത്.
14 ജില്ലകളിലെയും തിരഞ്ഞെടുത്ത കോളജുകളിലേക്ക് പദയാത്ര എത്തുന്നുണ്ട്. വാഹനത്തിൽ ഒരുക്കിയിരിക്കുന്ന പുസ്തകത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും നാട്ടുഭാഷാ പദങ്ങളും പ്രയോഗങ്ങളും അവയുടെ അർഥവും എഴുതാം.
ഇങ്ങനെ ശേഖരിക്കുന്ന എല്ലായിടത്തെയും വാക്കുപെരുമ കോർത്തിണക്കി കൊച്ചി സുഭാഷ് പാർക്കിലെ ഹോർത്തൂസ് വേദിയിൽ എത്തിക്കും; അതു നമ്മുടെ നാടിന്റെ ഭാഷാവൈവിധ്യത്തിന്റെ രേഖയായി മാറും.
ഇന്നു രാവിലെ 10ന് അഹല്യ ക്യാംപസിൽ ഗായകൻ പ്രണവം ശശി പാലക്കാട് ജില്ലയിലെ ഹോർത്തൂസ് ‘പദ’യാത്ര ഉദ്ഘാടനം ചെയ്യും. അഹല്യ സ്കൂൾ ഓഫ് പാരാമെഡിക്കൽ സയൻസസ് പ്രിൻസിപ്പൽ ഡോ.
ശ്രീജിത്ത് എം. നായർ നാട്ടുവാക്ക് എഴുതി കൈമാറും.
12ന് പദയാത്ര പാലക്കാട് മേഴ്സി കോളജിലെത്തും.
പ്രിൻസിപ്പൽ സിസ്റ്റർ ഡോ. എൻ.എം.ലൗലി നാട്ടുവാക്ക് കൈമാറും.
2.00 മണിക്ക് മുണ്ടൂർ എഴക്കാട് യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ ആണ് സമാപനം. ബാലതാരം വസിഷ്ഠ് ഉദ്ഘാടനം ചെയ്യും.
പ്രിൻസിപ്പൽ ഡോ. ടോമി ആന്റണി നാട്ടുവാക്ക് എഴുതി കൈമാറും.
യാത്രയ്ക്കു സ്വീകരണമൊരുക്കുന്ന ക്യാംപസുകളിൽ വിദ്യാർഥികളുടെ കലാപ്രകടനങ്ങളും ഉണ്ടാകും. പാലക്കാട് ജില്ലയിൽ നിന്നു മലപ്പുറത്തേക്കാണ് ഹോർത്തൂസിന്റെ ‘പദ’യാത്ര നീങ്ങുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

