നിർമിത ബുദ്ധി കുമിള! യുഎസ് ഓഹരി വിപണികളിൽ ആശങ്കക്കാറ്റായി നിർമിത ബുദ്ധി (എഐ) അധിഷ്ഠിത കമ്പനികളുടെ ഓഹരികളിൽ വൻ വിറ്റൊഴിയൽ സമ്മർദം. എൻവിഡിയയും ആമസോണും ആൽഫബെറ്റും മെറ്റയും ഉൾപ്പെടെ ടെക് ഭീമന്മാർ എഐ വികസനത്തിന് മുൻപെങ്ങുമില്ലാത്തവിധം ‘കനത്ത’ നിക്ഷേപങ്ങൾ നടത്തുകയും തൊട്ടുപിന്നാലെ ഈ കമ്പനികളുടെ ഓഹരിവില കുതിച്ചുയരുകയും ചെയ്തിരുന്നു. 1990കളിലെ ‘ഡോട്ട്.കോം’ ബബിളിനോടാണ് പലരും നിലവിലെ സാഹചര്യത്തെ ഉപമിക്കുന്നത്. യുഎസിൽ ഡൗ ജോൺസ് 1.18%, നാസ്ഡാക് 0.84%, എസ് ആൻഡ് പി500 സൂചിക 0.92% എന്നിങ്ങനെ ഇടിഞ്ഞു.
പിന്നാലെ ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 1.70%, ഹോങ്കോങ് 1.21%, ഷാങ്ഹായ് 0.41%, ഓസ്ട്രേലിയയുടെ എഎസ്എക്സ് 1.39% എന്നിങ്ങനെയും താഴ്ന്നു. നിക്കേയ് ഒരുവേള ഇടിഞ്ഞത് 2 ശതമാനത്തിലധികം.
തിരിച്ചടിയായി.
യൂറോപ്യൻ വിപണികളും പൊതുവേ നഷ്ടത്തിലാണ്. എഫ്ടിഎസ്ഇ 0.24% താഴ്ന്നപ്പോൾ ഡാക്സിന്റെ വീഴ്ച 1.20%.
ലോകത്തെ ഏറ്റവും വമ്പൻ എഐ/ചിപ് കമ്പനിയായ എൻവിഡിയയുടെ സെപ്റ്റംബർപാദ പ്രവർത്തനഫലം നാളെ പുറത്തുവരുമെന്നതും നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നു.
എന്താണ് ഡോട്ട്.കോം ബബിൾ?
90കളുടെ അവസാനം ഇന്റർനെറ്റിന് ലോകവ്യാപകമായി സ്വീകാര്യത കിട്ടിയതോടെ, 2000-2002 കാലയളവിൽ പേരിൽ ‘ഡോട്ട്.കോം’ എന്നുള്ള കമ്പനികളുടെ ഓഹരികൾ കുതിച്ചുകയറിയിരുന്നു. യുഎസിൽ ടെക് കമ്പനികൾക്ക് പ്രാമുഖ്യമുള്ള നാസ്ഡാക് സൂചിക 5,000ന് മുകളിലെത്തി.
പുതിയ ടെക്നോളജിയോടുള്ള ആവേശം പലരെയും വൻ ലാഭം സ്വപ്നം കാണാൻ പ്രേരിപ്പിച്ചു. ടെക് ഓഹരികൾ വാങ്ങാൻ തിക്കിത്തിരക്കായി.
പലരും വായ്പ എടുത്താണ് ഓഹരികൾ വാങ്ങിക്കൂട്ടിയതുപോലും.
പക്ഷേ, ഓഹരിവില അധികരിച്ചത് പിന്നീട് ആശങ്ക സൃഷ്ടിച്ചു. ഇതൊരു വലിയ തകർച്ചയിലേക്കാണ് പോകുന്നതെന്നു ഭയന്ന പലരും ഓഹരി വിറ്റൊഴിയാനുള്ള നീക്കത്തിലേക്ക് തിരിഞ്ഞു.
പിന്നാലെ പല കമ്പനികളുടെയും ഓഹരിവില തകർന്നടിഞ്ഞു. ആമസോൺ ഓഹരി മാത്രം ഇടിഞ്ഞത് 95 ശതമാനം.
നാസ്ഡാക് 5,000ന് മുകളിൽനിന്ന് 1,000ന് അടുത്തേക്ക് വീണു. ഈബേ, ഗൂഗിൾ, പേയ്പാൽ തുടങ്ങിയ കമ്പനികളുടെ ഓഹരികളും കൂപ്പുകുത്തി.
യുഎസിൽ വൻതോതിൽ തൊഴിൽ നഷ്ടത്തിനും കിട്ടാക്കട
പ്രതിസന്ധിക്കും ഇതുവഴിവച്ചു. നിലവിൽ ടെക് വമ്പന്മാർ വാരിക്കോരി എഐ വികസനത്തിന് പണമിറക്കുന്നതിനെ ഈ ‘ഡോട്ട്.കോം’ കുമിളയോടാണ് പലരും ഉപമിക്കുന്നത്.
ആശങ്കക്കട
തുറന്ന് പീറ്റർ
പലർക്കും ആശങ്കയുണ്ടെന്ന സൂചന നൽകി ശതകോടീശ്വരനും ഹെഡ്ജ് ഫണ്ടായ തീൽ ഗ്രൂപ്പിന്റെ മേധാവിയുമായ ശതകോടീശ്വരൻ പീറ്റർ തീൽ എൻവിഡിയയിൽ ഉണ്ടായിരുന്ന മുഴുവൻ ഓഹരിപങ്കാളിത്തവും വിറ്റൊഴിഞ്ഞു. 10 കോടി ഡോളറിന്റെ (ഏകദേശം 886 കോടി രൂപ) ഓഹരികളാണ് വിറ്റത്.
എന്നിട്ടും പോയില്ല, ആ ‘ശങ്ക’
യുഎസിൽ ഗവൺമെന്റ് ഷട്ട്ഡൗൺ അവസാനിച്ചെങ്കിലും അതുവിതച്ച പ്രതിസന്ധി മാഞ്ഞിട്ടില്ല.
തൊഴിലില്ലായ്മക്കണക്ക് ഉൾപ്പെടെ പല റിപ്പോർട്ടുകളും യുഎസ് സർക്കാർ പുറത്തുവിടാത്തത് ആശങ്കയാണ്. ഈ കണക്കുകളിൽ മറഞ്ഞിരിക്കുന്നത് യുഎസ് നേരിടുന്ന പ്രതിസന്ധിയുടെ ആഴമാണെന്ന വിലയിരുത്തലുണ്ട്.
കണക്കുകൾ ലഭ്യമല്ലാത്ത പശ്ചാത്തലത്തിൽ, ഡിസംബറിലെ യോഗത്തിൽ അടിസ്ഥാന പലിശനിരക്കിൽ മാറ്റംവരുത്തിയേക്കില്ലെന്ന് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് സൂചിപ്പിച്ചിട്ടുണ്ട്.
∙ എഐ വളർച്ച സംബന്ധിച്ച ആശങ്ക യുഎസ് ട്രഷറി ഡീൽഡിനെയും ബാധിച്ചു. 10-വർഷ ട്രഷറി യീൽഡ് 4.14ൽ നിന്ന് 4.13 ശതമാനത്തിലേക്ക് താഴ്ന്നു.
30-വർഷ യീൽഡ് 4.74ൽ നിന്ന് 4.73ൽ എത്തി.
ഇന്ത്യൻ വിപണി എങ്ങോട്ട്?
ഇന്നലെ നേട്ടത്തിൽ വ്യാപാരം നടത്തിയ ഇന്ത്യൻ വിപണിയെയും ഇന്ന് കാത്തിരിക്കുന്നത് ആശങ്കയാണെന്ന് വ്യക്തമാക്കി രാവിലെ ഗിഫ്റ്റ് നിഫ്റ്റി 20 പോയിന്റ് താഴ്ന്നു. ഇന്നലെ സെൻസെക്സ് 0.46% ഉയർന്ന് 84,950ലും നിഫ്റ്റി 0.40% നേട്ടവുമായി 26,013ലും എത്തിയിരുന്നു.
ഇന്ത്യയും യുഎസും തമ്മിലെ
യാഥാർഥ്യത്തിലേക്ക് അടുക്കുന്നത് ഓഹരി വിപണിക്ക് ഉണർവിന്റെ പ്രതീക്ഷ നൽകുന്ന ഘടകമാണ്.
. കാപ്പി, തേയില, വാഴപ്പഴം, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്കാണ് നേട്ടം.
ഇന്ത്യയുടെ 100 കോടി ഡോളർ മതിക്കുന്ന കയറ്റുമതിക്ക് തീരുവയാശ്വാസം ഇതുവഴി കിട്ടും.
∙
സ്വർണവില:
വിൽപന സമ്മർദത്തെ തുടർന്ന് രാജ്യാന്തര സ്വർണവില താഴുകയാണ്. യുഎസിൽ പലിശനിരക്ക് കുറയില്ലെന്ന സൂചനകളും തിരിച്ചടിയായി.
ഇന്നുരാവിലെ 48 ഡോളർ താഴ്ന്ന് 4,032 ഡോളറിലാണ് രാജ്യാന്തര വില. കേരളത്തിൽ രാവിലെ വില കുറഞ്ഞേക്കും.
∙
ക്രൂഡ് ഓയിൽ:
ഓവർ സപ്ലൈ, ഡിമാൻഡ് സംബന്ധിച്ച ആശങ്ക എന്നിവമൂലം രാജ്യാന്തര എണ്ണവിലയും താഴുന്നു.
ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 0.53% താഴ്ന്ന് 59.59 ഡോളറിൽ എത്തി. ബ്രെന്റ് വില ബാരലിന് 0.53% താഴ്ന്ന് 63.86 ഡോളർ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

