നിലയ്ക്കൽ∙ അഴുത കടവിൽ നിന്നും പരമ്പരാഗത കാനന പാത വഴി ശബരിമലയിലേക്കുള്ള ആദ്യ സംഘം യാത്ര തിരിച്ചു. തീർഥാടകർക്കു സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി വനപാലകരും എക്കോ ഗാർഡുകളും.
രാവിലെ 7 മണിയോടെയാണ് തീർഥാടകർക്കായി പരമ്പരാഗത പാതയുടെ കവാടം തുറന്ന് നൽകിയത്. ആന്ധ്രയിൽ നിന്നും എത്തിയ 50 അംഗം സംഘം തേങ്ങ ഉടച്ച് കർപ്പൂരാഴി ഉഴിഞ്ഞ് പാതയിലേക്കു കടന്നു.
ഇതിനു മുന്നോടിയായി പാതയിൽ വന്യമൃഗങ്ങളോ മറ്റ് തടസങ്ങളോ ഇല്ലെന്നു ആയുധധാരികളായ വനപാലകർ ഉറപ്പ് വരുത്തിയിരുന്നു. രാവിലെ 7 മുതൽ ഉച്ചയ്ക്കു ഒരു മണി വരെയാണ് പ്രവേശനം അനുവദിച്ചത്.
587 തീർഥാടകർ കാനന പാത വഴി പമ്പയിലേക്കു പോയി.
പെരിയാർ കടുവ സങ്കേതം പടിഞ്ഞാറ് ഡിവിഷന്റെ പരിധിയിൽപ്പെട്ട അഴുത കടവ് മുതൽ പമ്പ വരെയുള്ള ഭാഗത്തിനു 18 കിലോമീറ്ററോളമാണ് ദൈർഘ്യം.
ഡപ്യൂട്ടി റേഞ്ചർ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാംപ് ചെയ്താണ് തീർഥാടകർക്കാവശ്യമായ നിർദേശങ്ങൾ നൽകുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

