കൊല്ലം ∙ മലയാള മനോരമ ഏജന്റുമാരുടെയും വിതരണക്കാരുടെയും മക്കൾക്കു മനോരമ ഏർപ്പെടുത്തിയ 2024-25 വർഷത്തെ മാമ്മൻ മാപ്പിള മെമ്മോറിയൽ മെറിറ്റ് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ഹൈസ്കൂൾ, ഹയർസെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്ന ഉയർന്ന മാർക്കുള്ള കുട്ടികൾക്കാണു സ്കോളർഷിപ് ലഭിക്കുന്നത്.
മലയാള മനോരമ കൊല്ലം ഓഫിസിൽ നടന്ന ചടങ്ങിൽ മനോരമ കൊല്ലം യൂണിറ്റ് ചീഫ് ന്യൂസ് എഡിറ്റർ ബി.അജയകുമാർ സ്കോളർഷിപ് വിതരണം നിർവഹിച്ചു. മലയാള മനോരമ കൊല്ലം സർക്കുലേഷൻ മാനേജർ ആർ.സതീഷ് കുമാർ നേതൃത്വം നൽകി.
സ്കോളർഷിപ് ലഭിച്ചവർ:
1.
എം.എസ്.അഭിനവ് (പൊലിക്കോട് ഏജന്റ് മധുധരൻ പിള്ളയുടെ മകൻ), 2. എസ്.ദേവനന്ദ (കാപ്പിൽ ഏജന്റ് എസ്.സന്ധ്യയുടെ മകൾ), 3.
പി.എസ്.പാർഥൻ (മണലിൽ ഏജന്റ് പ്രദീപിന്റെ മകൻ), 4. ജെ.ആദിത്യൻ (ചവറ ഏജന്റ് വി.ജയചന്ദ്രന്റെ മകൻ), 5.
അക്ഷയ അനീഷ് (കടക്കോട് ഏജന്റ് സി.അനീഷിന്റെ മകൾ), 6. എ.മുഹമ്മദ് ബാസിത് (ദേവലോകക്കര ഏജന്റ് അബ്ദുൽ കലാമിന്റെ മകൻ), 7.
വി.എസ്.തീർത്ഥ (മുരാരി ജംക്ഷൻ ഏജന്റ് പി.എസ്.മുരളീകൃഷ്ണന്റെ മകൾ), 8. എസ്.അമൃത (വട്ടപ്പാറ ഏജൻസി വിതരണക്കാരി പി.എസ്.ജിൻസിയുടെ മകൾ), 9.
ദിയ തോമസ് (മാതാ കുരിശടി ഏജൻസി വിതരണക്കാരൻ തോമസ്കുട്ടിയുടെ മകൾ), 10. കാർത്തിക് വി.കുമാർ (അഴകത്ത് ഏജൻസിയുടെ വിതരണക്കാരൻ ജയകുമാറിന്റെ മകൻ), 11.
കൃഷ്ണ ദിലീപ് (ഹരിഹരപുരം ഏജൻസിയുടെ വിതരണക്കാരി രാഖി രാജേന്ദ്രന്റെ മകൾ), 12. ജി.നയന (കാപ്പിൽ ഏജൻസിയുടെ വിതരണക്കാരൻ ജോർജ് തോമസിന്റെ മകൾ), 13.
ശ്രീഹരി രാജേഷ് (കാളവയൽ ഏജൻസിയുടെ വിതരണക്കാരൻ രാജേഷിന്റെ മകൻ), 14. സ്നേഹ ബിജു (മാതാ കുരിശടി ഏജൻസിയുടെ വിതരണക്കാരൻ പി.ബിജുമോന്റെ മകൾ).
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

