ഹരിപ്പാട് ∙ ദേശീയപാതയിലെ െവള്ളക്കെട്ടിലെ കുഴിയിൽ വീണ് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ വൈകിട്ടു കെവി ജെട്ടി ജംക്ഷനു സമീപമായിരുന്നു അപകടം. കൊല്ലത്തു നിന്നു എറണാകുളത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപെട്ടത്.
വേഗം കുറവായതിനാൽ വലിയ അപകടം ഒഴിവായി. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലും അപകടം ഒഴിവാകുന്നതിനു സഹായിച്ചു.
ബസിന്റെ മുൻവശത്ത് കേടുപാടുകൾ പറ്റി. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

