അന്നമനട ∙ ചാലക്കുടി പുഴയോരത്തുള്ള സൗഹൃദ തീരത്തെ കുട്ടികളുടെ പാർക്ക് കാടുകയറിയ നിലയിൽ.
ഒഴിവുദിനങ്ങളിൽ കുട്ടികളടക്കം ഒട്ടേറെ പേർ എത്തിയിരുന്ന പാർക്ക് കാടുകയറിയതോടെ അനാഥമായ നിലയിലാണ്. പുഴയോര പ്രദേശമായതിനാൽ ഇഴ ജന്തുക്കളുടെ ശല്യം വർധിച്ചതായി നാട്ടുകാർ പറയുന്നു.
ഇവിടെയുള്ള സ്റ്റേജും പടവുകളുമെല്ലാം കാടുകയറി. സൗഹൃദ തീരത്ത് ഒരു കാലത്ത് ഒട്ടേറെ പൊതുപരിപാടികൾ നടത്തിയിരുന്നു.
എന്നാൽ ഹരിത ട്രൈബ്യൂണൽ വിധിയെ തുടർന്ന് ഇതെല്ലാം നിർത്തിവച്ചു.
ഏതാനും വർഷങ്ങൾക്കു മുൻപാണ് 5 ലക്ഷം രൂപ ചെലവിൽ പഞ്ചായത്ത് പാർക്ക് നിർമിച്ചത്. പ്രഭാത – സായാഹ്ന സവാരിക്കെത്തുന്നവരും ഇവിടെയാണ് വിശ്രമിക്കാറുള്ളത്. പ്രളയത്തിലും വെള്ളപ്പൊക്കത്തിലും മണലും ചെളിയും നിറഞ്ഞു കിടന്ന പാർക്ക് നവീകരിച്ചെങ്കിലും സംരക്ഷണ പദ്ധതികൾ തുടരാനായില്ല.
കാട് അടിയന്തരമായി നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

