തൃക്കരിപ്പൂർ∙റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്നു പെട്രോൾ ഉൗറ്റലും ബാറ്ററി അടിച്ചുമാറ്റലും ഹെൽമറ്റ് മോഷണവും പതിവായതോടെ നടപടിയുമായി പൊലീസ്. സ്റ്റേഷൻ പ്രദേശത്ത് തൃക്കരിപ്പൂർ പൊലീസ് ക്ലബ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.
ഇന്നു രാവിലെ 8.30നു ചന്തേര പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ കെ.പ്രശാന്ത് ക്യാമറയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കും. സ്റ്റേഷൻ പരിസരത്തെ റോയൽ ഡെക്കറേഷൻ ഉടമ കുഞ്ഞിരാമനും സഹകരണവുമായി മുന്നോട്ടുവന്നു.
അടുത്തിടെ കാസർകോട് റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറുടെ കാർ തകർത്ത് ബാറ്ററിയും മറ്റും കവർന്നിരുന്നു.
സ്റ്റേഷൻ പാർക്കിങ്ങിൽ കാർ നിർത്തിയിട്ട് രാത്രി ഡ്യൂട്ടിക്കു പോയതായിരുന്നു. റെയിൽവേ സ്റ്റേഷന്റെ ഇരുപുറങ്ങളിലായി ട്രെയിൻ യാത്രക്കാർ വാഹനങ്ങൾ നിർത്തിയിടുന്നുണ്ട്.
ട്രെയിനുകൾ പോയിക്കഴിഞ്ഞ് ആളൊഴിഞ്ഞു കിടക്കുന്ന തക്കം നോക്കിയാണ് മോഷണം. സ്റ്റേഷൻ പരിസരം നിരീക്ഷണ ക്യാമറയിലാകുന്നതോടെ സാമൂഹിക വിരുദ്ധർക്ക് തടയിടാനും കഴിയും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

