മാള ∙ നാസ സന്ദർശിക്കാൻ കഴിഞ്ഞതിലുള്ള ആഹ്ലാദത്തിലാണ് ഡോ.രാജു ഡേവിസ് ഇന്റർനാഷനൽ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും. നാസയുടെ ക്ഷണം സ്വീകരിച്ച് സ്കൂളിലെ 30 വിദ്യാർഥികളും 4 അധ്യാപകരും അടങ്ങുന്ന സംഘമാണ് 2 ദിവസത്തെ സന്ദർശനത്തിനെത്തിയത്.
സ്കൂൾ ചെയർമാൻ ഡോ.രാജു ഡേവിസ് പെരേപ്പാടൻ, ഡയറക്ടർ അന്ന ഗ്രേസ് രാജു എന്നിവരാണ് സംഘത്തെ നയിച്ചത്. റോക്കറ്റ് വിക്ഷേപണ കേന്ദ്രം ലാബുകൾ എന്നിവയുടെ സന്ദർശനത്തിനൊപ്പം ശാസ്ത്രജ്ഞരുടെ ക്ലാസുകളിൽ പങ്കെടുക്കാനുള്ള അനുമതിയും നാസ നൽകിയിരുന്നു.
സ്പേസ് ഷട്ടിൽ മിഷൻ സന്ദർശിച്ച വിദ്യാർഥികൾ സ്പേസ് വോക് നടത്തിയ ആസ്ട്രണോട്ട് മാർക്ക് കെല്ലിയുമായുള്ള മുഖാമുഖത്തിലും പങ്കെടുത്തു.
അദ്ദേഹം ഒപ്പിട്ട സർട്ടിഫിക്കറ്റുകളും വിദ്യാർഥികൾക്ക് സമ്മാനിച്ചു.
അമേരിക്ക ഉപയോഗിച്ച സ്പേസ് ഷട്ടിലുകളും റോക്കറ്റ് ഗാർഡൻ, സ്പേസ് ലോഞ്ച് കോംപ്ലക്സ്, ഹൈപ്പർ ഡെസ്ക്, അറ്റ്ലാന്റിസ് സാന്റേൺ വി സെന്റർ, ജോൺ എഫ്.കെന്നഡി സ്പേസ് സെന്റർ എന്നിവിടങ്ങളും സംഘം സന്ദർശിച്ചു. 2 ദിവസത്തെ സന്ദർശനത്തിനുള്ള ക്ഷണമാണ് നാസ നൽകിയിരുന്നത്.
പ്രതിവർഷം സ്കൂളിൽ നിന്നുള്ള 9-ാം ക്ലാസ് വിദ്യാർഥികൾക്ക് നാസ സന്ദർശിക്കാനുള്ള അനുമതി ലഭിച്ചതായി സ്കൂൾ ചെയർമാൻ ഡോ.രാജു ഡേവിസ് പെരേപ്പാടൻ അറിയിച്ചു.
തുടർന്ന് യൂണിവേഴ്സൽ സ്റ്റുഡിയോയും ഡിസ്നി വേൾഡും സംഘം സന്ദർശിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

