ജൂനിയർ റസിഡന്റ്
കൊച്ചി∙ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ഓർത്തോപീഡിക്സ്, നെഫ്രോളജി, കാർഡിയോളജി, ജനറൽ മെഡിസിൻ, ഒബിജി വിഭാഗങ്ങളിൽ ജൂനിയർ റസിഡന്റ് നിയമനം.
കൂടിക്കാഴ്ച ഇന്നു രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ. 0484 2754000.
നീതി മെഡിക്കൽ ലാബിൽ സമഗ്ര ആരോഗ്യ പരിശോധന ക്യാംപ്
കൊച്ചി ∙ മലയാള മനോരമ വായനക്കാർക്കായി നീതി മെഡിക്കൽ ലാബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫുൾ ബോഡി ചെക്കപ്പ് ക്യാംപ് 20 ന് അവസാിക്കും.
നീതി മെഡിക്കൽ ലാബിന്റെ കൂത്താട്ടുകുളം, കോതമംഗലം, പെരുമ്പാവൂർ, ചൂണ്ടി, പൂക്കാട്ടുപ്പടി, പാടിവട്ടം, പൊറ്റക്കുഴി സെന്ററുകളിലാണു ക്യാംപ് സംഘടിപ്പിച്ചിട്ടുള്ളത്. 2000 രൂപ ചെലവു വരുന്ന പരിശോധനകൾ ഇളവുകളോടെ 699 രൂപയ്ക്ക് ക്യാംപിൽ നടത്താനാകും.
ഷുഗർ ഫാസ്റ്റിങ്, ലിപിഡ് പ്രൊഫൈൽ,കൊളസ്ട്രോൾ, ട്രൈ ഗ്ലിസറൈഡ്, എച്ച്ഡിഎൽ, എൽഡിഎൽ, വിഎൽഡിഎൽ, യൂറിൻ റുട്ടീൻ എക്സാമിനേഷൻ, കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (സിബിസി), ലിവർ ഫങ്ഷൻ ടെസ്റ്റ്, ബിലിറൂബിൻ ടോട്ടൽ, ബിലിറൂബിൻ ഡയറക്ട് എസ്ജിഒടി, എസ്ജിപിടി, ആൽക്കലൈൻ ഫോസ്ഫേറ്റ്സ്, ടോട്ടൽ പ്രോട്ടീൻ, ആൽബുമിൻ, ഗ്ലോബുലിൻ, തൈറോയ്ഡ് ടെസ്റ്റ് (ടിഎസ്എച്ച്), കിഡ്നി ഫങ്ഷൻ ടെസ്റ്റ്, യൂറിയ, ക്രിയാറ്റിൻ, കാൽസ്യം ടെസ്റ്റ്, യൂറിക് ആസിഡ് തുടങ്ങിയ പരിശോധനകളാണ് നടത്തുക.
ക്യാംപ് നടക്കുന്ന സെന്ററുകളിൽ ആദ്യം ബുക്ക് ചെയ്ത് പങ്കെടുക്കുന്ന 125 പേർക്ക് ഒരു വർഷത്തേക്കു മനോരമ പ്രസിദ്ധീകരണമായ മനോരമ ആരോഗ്യവും 2026ലെ ആരോഗ്യം ഡയറിയും (690 രൂപ വില വരുന്നത്) ലഭിക്കും.
കൂടാതെ പാക്കേജ് ബുക്ക് ചെയ്യുന്നവർക്ക് 500 രൂപ ചെലവ് വരുന്ന എച്ച്ബിഎ1സി ടെസ്റ്റ് 249 രൂപയ്ക്കും 1000 രൂപ ചെലവ് വരുന്ന വൈറ്റമിൻ ഡി ടെസ്റ്റ് 599 രൂപയ്ക്കും നടത്താവുന്നതാണ്. കൂടാതെ ഹൃദയാഘാതത്തിനുള്ള സാധ്യതകൾ മുൻകൂട്ടി കണ്ടുപിടിക്കുന്നതിനുള്ള 800 രൂപയുടെ ട്രോപ്പോനിൻ ഐ ടെസ്റ്റ് 499 രൂപയ്ക്കും നടത്താനാവും. വിവരങ്ങൾക്ക്: 9388778888, 8089797979.
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് ഇന്ന്
മാണിക്യമംഗലം∙ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ അങ്കമാലി യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് ഇന്നു രാവിലെ 9 മുതൽ 12 വരെ സ്കൂൾ പരിസരത്ത് നടത്തും.
90488 35482. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

