ഗുരുവായൂർ ∙ നെഞ്ചു പിളരുന്ന വേദനയുള്ളപ്പോഴും താൻ ഓടിക്കുന്ന സ്കൂൾ വാനിലെ കുരുന്നുകൾക്ക് ആപത്ത് വരാതിരിക്കാൻ എൻജിൻ ഓഫ് ചെയ്ത് വാൻ നിർത്തിയ ശേഷം കുഴഞ്ഞു വീണ ഡ്രൈവർ മരിച്ചു. പാലുവായ് സെന്റ് ആന്റണീസ് സിയുപി സ്കൂൾ വിദ്യാർഥികളുമായി സ്കൂളിലേക്ക് വരികയായിരുന്ന ചക്കംകണ്ടം മാടാനി വീട്ടിൽ രാജനാണ് (55) പാലുവായ് കാർഗിൽ നഗറിൽ ഇന്നലെ രാവിലെ 9.45ന് ഡ്രൈവർ സീറ്റിൽ കുഴഞ്ഞു വീണത്.
ഇതോടെ കുട്ടികൾ കൂട്ട നിലവിളിയായി.
തൊട്ടടുത്തുള്ളവർ ഓടിയെത്തി ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
സംഭവത്തിന് അര മണിക്കൂർ മുൻപ് രാജൻ നെഞ്ചുവേദനയെ തുടർന്ന് വണ്ടി നിർത്തി വെള്ളം കുടിച്ച് നെഞ്ച് ഉഴിഞ്ഞ ശേഷം യാത്ര തുടരുകയായിരുന്നു. അടുത്ത വീട്ടിലെ നീർത്താട്ടിൽ അജിത്കുമാർ സ്കൂൾ അധികൃതരുടെ സമ്മതം വാങ്ങി വാൻ ഓടിച്ച് കുട്ടികളെ സ്കൂളിൽ എത്തിച്ചു. മക്കളില്ലാത്ത രാജൻ സ്വന്തം മക്കളെ പോലെയാണ് സ്കൂളിലെ കുട്ടികളെ കണ്ടിരുന്നത്.
ഏതാനും മണിക്കൂർ മുൻപ് ചിരിച്ചും കളിച്ചും ഒപ്പമുണ്ടായിരുന്ന രാജേട്ടന്റെ മരണവാർത്തയറിഞ്ഞ് കുട്ടികളും അധ്യാപകരും വീട്ടിലെത്തി. രാജന്റെ സംസ്കാരം ഇന്നലെ വൈകിട്ട് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ നടത്തി.
അമ്മ: തങ്ക. ഭാര്യ: രമണി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

