ചങ്ങനാശേരി ∙ മുന്നിൽ മാത്രമല്ല പിന്നിലും ഒരു കണ്ണ് വേണ്ടേ, റെയിൽവേ ! നവീകരണപ്രവർത്തനങ്ങളും സൗന്ദര്യവൽക്കരണവും ചങ്ങനാശേരി റെയിൽവേ സ്റ്റേഷന്റെ മുൻപിൽ മാത്രം ഒതുങ്ങുമ്പോൾ സ്റ്റേഷന്റെ പിന്നിലെ സുരക്ഷാ വീഴ്ചകൾ കൂടി റെയിൽവേ കാണണം.
കഴിഞ്ഞ ദിവസം ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ നിന്നു കേരള എക്സ്പ്രസിൽ കയറി ബഹളമുണ്ടാക്കിയ മദ്യപനെ യാത്രക്കാർ ചേർന്ന് പിടികൂടി കെട്ടിയിട്ടാണ് പൊലീസിനു കൈമാറിയത്.
തുറന്നു കിടക്കുന്ന ഗുഡ്ഷെഡ് റോഡ്
സ്റ്റേഷന്റെ പിൻവശത്തുള്ള ഗുഡ്ഷെഡ് റോഡ് തുറന്ന് കിടക്കുകയാണ്. അടച്ചുറപ്പില്ലാതെ തുറസ്സായി കിടക്കുന്ന ഭാഗത്ത് കൂടെ ആർക്കു വേണമെങ്കിലും സ്റ്റേഷനിലേക്ക് ഓടിക്കയറാം.
ഗുഡ്ഷെഡ് റോഡിന്റെ പരിസരങ്ങളെല്ലാം കാട് മൂടിക്കിടക്കുകയാണ്. രാത്രി സാമൂഹികവിരുദ്ധരുടെ ശല്യം വ്യാപകം.
മദ്യപാനവും ലഹരി ഉപയോഗവും പതിവ്. സ്റ്റേഷനിൽ നിന്നു ട്രെയിൻ നീങ്ങി തുടങ്ങുമ്പോൾ ഗുഡ്ഷെഡ് റോഡ് ഭാഗത്ത് നിന്നു ആർക്കു വേണമെങ്കിലും ട്രെയിനിലേക്ക് ഓടിക്കയറാവുന്ന സ്ഥിതിയാണ്.
റെയിൽവേ പൊലീസിന്റെ കണ്ണുവെട്ടിക്കാം
ഒന്നാം പ്ലാറ്റ്ഫോമിൽ സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിനു സമീപത്താണ് റെയിൽവേ പൊലീസിന്റെ യൂണിറ്റ് ഓഫിസ്. എന്നാൽ ചങ്ങനാശേരിയിൽ രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിലെ ലൈൻ വഴിയാണു ട്രെയിനുകൾ കടന്നു പോകുന്നത്.
ഈ പ്ലാറ്റ്ഫോമുകളിൽ മുഴുവൻ സമയവും പൊലീസിന്റെ സാന്നിധ്യമില്ലത്താത്തത് സുരക്ഷാ വീഴ്ചയ്ക്കു കാരണമാകുന്നുണ്ടെന്ന് യാത്രക്കാർ പറയുന്നു.
ക്യാമറയില്ല
സ്റ്റേഷന്റെ പല ഭാഗത്തും ക്യാമറയില്ലാത്തത് വലിയ സുരക്ഷാ വെല്ലുവിളിയാണ്. ട്രെയിനുകളിൽ അതിക്രമങ്ങൾ നടത്തുന്നവർ ഏത് സ്റ്റേഷനിൽ നിന്നു കയറിയെന്നത് ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പിടികൂടുന്നത്. ഫേസ്ഡിറ്റക്റ്റിങ് ക്യാമറകളടക്കം സ്റ്റേഷനിലും പരിസരത്തും സ്ഥാപിക്കണം.
വാഹനങ്ങൾ തള്ളുന്നു
റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഫീസ് വർധിപ്പിച്ചതോടെ ബൈപാസ് റോഡിലും ഗുഡ്ഷെഡ് റോഡിലും വ്യാപകമായ രീതിയിലാണ് വാഹന പാർക്കിങ്.
വാഹന മോഷണത്തിനു പുറമേ പലയിടത്തു നിന്നു മോഷ്ടിച്ചെടുത്ത വാഹനങ്ങൾ ഇവിടെ തള്ളിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

