തിരുവനന്തപുരം∙ മുൻപ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ഓർമകളുമായി തലസ്ഥാനത്ത് കുട്ടികളുടെ വർണശബളമായ ഘോഷയാത്ര നടത്തി. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറുകണക്കിന് കുട്ടികൾ അണിനിരന്നു. ഭാരതാംബ, മഹാത്മജി, ചാച്ചാ നെഹ്റു, ഇന്ദിരാ ഗാന്ധി, മദർ തെരേസ തുടങ്ങിയവരുടെ വേഷങ്ങളണിഞ്ഞാണു കുട്ടികൾ റാലിക്കെത്തിയത്.
സർക്കാരും സംസ്ഥാന ശിശുക്ഷേമസമിതിയും സംയുക്തമായി സംഘടിപ്പിച്ച ശിശുദിനാഘോഷത്തോടനുബന്ധിച്ചായിരുന്നു റാലി.
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺ ഗോപി ഫ്ലാഗ് ഓഫ് ചെയ്ത റാലി നിശാഗന്ധിയിൽ സമാപിച്ചു. റോളർ സ്ക്കേറ്റിങ്ങിനു പിന്നാലെ കുതിരപ്പൊലീസും അണിനിരന്നു.
കുട്ടികളുടെ പ്രധാനമന്ത്രി ദുർഗ ജിഷ്ണു, പ്രസിഡന്റ് ആരാധന പ്രവീൺ, സ്പീക്കർ എസ്.എയ്ഞ്ചൽ, എം.പ്രയാഗ്, എ.എൽ.നിവേദ്യ എന്നിവർ റാലിയുടെ മുൻനിരയിൽ തുറന്ന ജീപ്പിൽ സഞ്ചരിച്ചു. പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി ദുർഗ ജിഷ്ണു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആരാധന പ്രവീൺ അധ്യക്ഷയായ ചടങ്ങിൽ സ്പീക്കർ എസ്.എയ്ഞ്ചൽ മുഖ്യ പ്രഭാഷണം നടത്തി.
മന്ത്രി വീണാ ജോർജ്, ഗായിക വൈക്കം വിജയലക്ഷ്മി, വി.ജോയി എംഎൽഎ എന്നിവർ ശിശുദിന സന്ദേശം നൽകി.
2025-26 ലെ ശിശുദിന സ്റ്റാംപിന്റെ പ്രകാശനം മന്ത്രി വീണാ ജോർജ്, വി.ജോയി എംഎൽഎക്കു കൈമാറി നിർവഹിച്ചു. ശിശുദിന സ്റ്റാംപ് വരച്ച കോഴിക്കോട് ഫറോക്ക് ഗവ.
ഗണപത് വിഎച്ച്എസ്എസിലെ വി.കെ.വൈഗയ്ക്ക് മന്ത്രി പുരസ്കാരം സമ്മാനിച്ചു. കെ.ജയപാൽ, ഒ.എം.ബാലകൃഷ്ണൻ, എൻ.എസ്.വിനോദ് എന്നിവർ പ്രസംഗിച്ചു.കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കുമെന്നു ഗായിക വൈക്കം വിജയലക്ഷ്മി പറഞ്ഞു.
സിലബസിൽ ഭഗവദ്ഗീത ഉൾപ്പെടുത്തണമെന്ന് അവർ പറഞ്ഞു.പാട്ടു പാടി കുട്ടികൾക്കൊപ്പം സെൽഫിയെടുത്ത ശേഷമാണ് വിജയലക്ഷ്മി വേദി വിട്ടത്.
നെഹ്റു പ്രതിപക്ഷ അഭിപ്രായങ്ങൾക്ക് വില കൽപിച്ചയാൾ: മന്ത്രി അനിൽ
തിരുവനന്തപുരം ∙ പ്രതിപക്ഷ അഭിപ്രായങ്ങൾ കേൾക്കുകയും വില നൽകുകയും ചെയ്ത പ്രധാനമന്ത്രിയായിരുന്നു നെഹ്റുവെന്നു മന്ത്രി ജി.ആർ.അനിൽ. നെഹ്റു പീസ് ഫൗണ്ടേഷൻ നടത്തിയ 165ാമത് നെഹ്റു ജന്മജയന്തിയും ശിശുദിനാഘോഷങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികൾക്ക് ടി.കെ.എ. നായർ സമ്മാനങ്ങൾ വിതരണം ചെയ്തു.
കെ.മോഹൻകുമാർ അധ്യക്ഷത വഹിച്ചു. കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ.
രാധാകൃഷ്ണൻ , വി.കെ.മോഹൻ, പി.ദിനകരൻ പിള്ള, കരകുളം ശശി, വി.സി.പ്രമോദ്, സി.എസ്. രവീന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.
പുഷ്പാർച്ചന നടത്തി
തിരുവനന്തപുരം ∙ പണ്ഡിറ്റ് ജവാഹർലാൽ നെഹ്റുവിന്റെ നിയമസഭാ സമുച്ചയത്തിലെ നെഹ്റു പ്രതിമയിൽ നിയമസഭാ സെക്രട്ടറി ഡോ.എൻ.കൃഷ്ണകുമാർ പുഷ്പാർച്ചന നടത്തി. സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി.മനോഹരൻ നായർ, സ്പെഷൽ സെക്രട്ടറി ഷാജി സി.ബേബി, നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

