കൊച്ചി∙ കൊച്ചി കോര്പറേഷന് ഡിവിഷന് 41 മുസ്ലീം ലീഗിന്റെ സീറ്റായിരുന്നു. എസ്.സി, എസ്.ടി വനിതാ സംവരണ സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കി.
ഈ സീറ്റില്‍ ദിവ്യ രാജേഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു.
സര്‍ക്കാരിന്റെ ചെലവില്‍ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചരണം: പ്രതിപക്ഷ നേതാവ്
സംസ്ഥാനത്ത് ഇടതു പക്ഷം സര്‍ക്കാര്‍ ചെലവില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സിപിഎം സര്‍വ്വേ സര്‍ക്കാര്‍ ചിലവില്‍ നടത്താനുള്ള ശ്രമത്തെ രാഷ്ട്രീയ പരമായും നിയമപരമായും നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
ഖജനാവ് കാലിയെന്ന് പറയുമ്പോഴും, സര്‍ക്കാരിന്റെ ചിലവില്‍ കോടികളാണ് പരസ്യത്തിനായി വിനിയോഗിക്കുന്നതെന്നും, ആറായിരത്തോളം ഹോര്‍ഡിങുകള്‍ സംസ്ഥാന വ്യാപകമായി സ്ഥാപിച്ച് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണം സര്‍ക്കാര്‍ ചെലവില്‍ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ് ഇടതുപക്ഷം. പോകുന്ന പോക്കില്‍ കിട്ടുന്നതെല്ലാം അടിച്ചു കൊണ്ടുപോകുകയെന്ന ലക്ഷ്യം മാത്രമാണ് ഇടതു പക്ഷത്തിന്റേതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് പണമില്ലാത്ത സാഹചര്യത്തില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കായി പണം കണ്ടെത്താനാകാതെ സര്‍ക്കാര്‍ നെട്ടോട്ടമോടുകയാണെന്നും, സഹകരണ ബാങ്കുകളില്‍ നിന്ന് രണ്ടായിരം കോടി കടമെടുക്കാനാണ് ശ്രമമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ജനങ്ങളുടെ നികുതി പണം കവരുന്ന സര്‍ക്കാരിനെതിരായ ജനങ്ങളുടെ തിരിച്ചടിയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുകയെന്ന് അദ്ദേഹം പറഞ്ഞു.
എറണാകുളം ഡിസിസിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പരിജയപ്പെടുത്തല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി നഗരത്തെ നരക തുല്യമാക്കിയവര്ക്കുള്ള പൊതുജനത്തിന്റെ മറുപടിയാണ് ഈ തെരഞ്ഞെടുപ്പിലൂടെ രേഖപ്പെടുത്താന്‍ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തില്‍ ആദ്യം യുഡിഎഫ് ജയിക്കുന്ന കോര്‍പറേഷനാകും കൊച്ചിയെന്നും, 55 സീറ്റുവരെ കൊച്ചി കോര്‍പറേഷനില്‍ നേടാനുള്ള സാഹചര്യം മുന്നണിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ എല്ലാ വിഭാഗങ്ങളെയും, എല്ലാ പ്രദേശങ്ങളെയും പരിഗണിച്ചുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനമാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് ഹൈബി ഈഡന് എംപി, അഡ്വ ജെബി മേത്തര്‍ എംപി, എംഎല്‍എമാരായ കെ ബാബു, ടി ജെ വിനോദ്, കെപിസിസി ജനറല്‍ സെക്രട്ടറിമായ അഡ്വ ബി എ അബ്ദുള്‍ മുത്തലിബ്, അഡ്വ ദീപ്തി മേരി വര്‍ഗീസ്, എം ആര് അഭിലാഷ്, നേതാക്കളായ അജയ് തറയില്‍, ഡൊമിനിക് പ്രസന്റേഷന്, എന്‍ വേണുഗോപാല്‍, ഷിബു തെക്കുംപുറം, ടോണി ചമ്മിണി, കെ പി ഹരിദാസ്, ആന്റണി കുരീത്തറ, തമ്പി സുബ്രഹ്മണ്യം, സുനില സിബി, എംജി അരിസ്റ്റോട്ടില്‍, ജോര്‍ജ് സ്റ്റീഫന്‍, രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

