കോഴിക്കോട് ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള നാലു സ്ഥാനാർഥികളെ രാഷ്ട്രീയ ജനതാദൾ കൂടി പ്രഖ്യാപിച്ചതോടെ 28 ഡിവിഷനുകളിലെയും ഇടതുമുന്നണി സ്ഥാനാർഥികളുടെ ചിത്രം വ്യക്തമായി. ആർജെഡിക്ക് നൽകിയ അഴിയൂർ, നരിക്കുനി, അരിക്കുളം, പയ്യോളി അങ്ങാടി എന്നീ ഡിവിഷനിലേക്കുള്ള സ്ഥാനാർഥികളെയാണ് ആർജെഡി ജില്ലാ പ്രസിഡന്റ് എം.കെ.ഭാസ്കരൻ വെളളിയാഴ്ച പ്രഖ്യാപിച്ചത്.
∙ ജില്ലാ പഞ്ചായത്തിലെ ആർജെഡി സ്ഥാനാർഥികൾ
അഴിയൂർ – കിരൺജിത്ത്
അരിക്കുളം – നിഷാകുമാരി
പയ്യോളി അങ്ങാടി – എം.കെ.സതി
നരിക്കുനി – ജീജദാസ്
കഴിഞ്ഞദിവസം മറ്റ് ഡിവിഷനുകളിലേക്കുളള ഇടതുസ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.
28 ഡിവിഷനിൽ പതിനാറു ഡിവിഷനിലും സിപിഎം ആണ് മത്സരിക്കുന്നത്. സിപിഐയും നാലു സീറ്റിൽ രംഗത്തുണ്ട്.
എൻസിപി, കേരള കോൺഗ്രസ്(എം), ജനതാദൾ എസ്, ഐഎൻഎൽ എന്നിവർ ഓരോ സീറ്റിലാണ് മത്സരരംഗത്ത്. കഴിഞ്ഞതവണ ജില്ലാ പഞ്ചായത്തിലെ 27ൽ 18 ഡിവിഷനിലും എൽഡിഎഫാണ് വിജയിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

