നവീൻ ബാബു കേസ് മുൻ അസി. കമ്മിഷണർ സിപിഎം സ്ഥാനാർഥി
കണ്ണൂർ ∙ എഡിഎം കെ.നവീൻ ബാബുവിന്റെ മരണം അന്വേഷിച്ച സംഘത്തിൽ അസി.
പൊലീസ് കമ്മിഷണറായിരുന്ന ടി.കെ.രത്നകുമാർ തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി. മാർച്ചിൽ വിരമിച്ച രത്നകുമാർ ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂർ വാർഡിലാണു മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ പ്രതിയായ കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ലായിരുന്നെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണ്.
മുൻ എംഎൽഎ പഞ്ചായത്തിൽ സ്ഥാനാർഥി
പത്തനംതിട്ട
∙ ജില്ലയിലെ മുതിർന്ന സിപിഎം നേതാവും മുൻ ആറന്മുള എംഎൽഎയുമായ കെ.സി.രാജഗോപാലൻ മെഴുവേലി പഞ്ചായത്തിലെ എട്ടാം വാർഡിൽനിന്നു ജനവിധി തേടാൻ ഒരുങ്ങുന്നു. സിപിഎം പത്തനംതിട്ട
ജില്ലാ കമ്മിറ്റിയിലെ ക്ഷണിതാവാണ് 76കാരനായ കെ.സി.രാജഗോപാലൻ. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം, ചുമട്ടുതൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ് എന്നീ ചുമതലകളും വഹിക്കുന്നു.
മെഴുവേലി പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ആയിരുന്നു.
തൃക്കാക്കരയിൽ തർക്കം സിപിഐ ഒറ്റയ്ക്ക്
കൊച്ചി ∙ തൃക്കാക്കര നഗരസഭയിൽ എൽഡിഎഫ് വിട്ട് ഒറ്റയ്ക്കു മത്സരിക്കാൻ തീരുമാനിച്ച സിപിഐ ആദ്യഘട്ടം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇന്നലെ ജില്ലാ തലത്തിൽ നടന്ന സിപിഎം – സിപിഐ ചർച്ച പരാജയപ്പെട്ടതോടെയാണ് സിപിഐ തൃക്കാക്കര ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികൾ വെവ്വേറെ യോഗം ചേർന്ന് ആദ്യ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കിയത്.
20 വാർഡുകളിൽ ഒറ്റയ്ക്കു മത്സരിക്കാനാണു തീരുമാനം. പാർട്ടി ലോക്കൽ സെക്രട്ടറിമാരായ പ്രമേഷ് വി.ബാബു ഹെൽത്ത് സെന്റർ വാർഡിലും ആന്റണി പരവര സഹകരണ വാർഡിലും മത്സരിക്കും.
രണ്ടിടത്തും സിപിഎമ്മും സ്ഥാനാർഥികളെ നിശ്ചയിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടറിമാർ ഇടപെട്ട് അനുനയത്തിനു ശ്രമിച്ചെങ്കിലും പ്രാദേശിക നേതൃത്വം വഴങ്ങിയില്ല.
സമ്പത്തിന്റെ സഹോദരൻ ബിജെപി സ്ഥാനാർഥി
തിരുവനന്തപുരം∙ സിപിഎം നേതാവായിരുന്ന കെ.അനിരുദ്ധന്റെ മകനും മുൻ എംപി എ.സമ്പത്തിന്റെ സഹോദരനുമായ കസ്തൂരി അനിരുദ്ധൻ ബിജെപിയുടെ തിരുവനന്തപുരം കോർപറേഷനിലെ സ്ഥാനാർഥി.
തൈക്കാട് വാർഡിലാണു മത്സരിക്കുന്നത്. ബിജെപിയിൽ ചേർന്ന കസ്തൂരിയെ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റായി ഈയിടെ തിരഞ്ഞെടുത്തിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

