കോഴിക്കോട്∙ കോർപറേഷനിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ മേയർ പദവിയിലേക്ക് സാധ്യത കൽപിക്കപ്പെടുന്ന രണ്ടു പേരിൽ ഒരാളാണ് വി.എം.വിനു. മത്സരത്തെക്കുറിച്ചു വിനു.
ഞാനും ഏറെ സർപ്രൈസ്ഡ് ആണ്. രാഷ്ട്രീയത്തിലേക്കു വരണമെന്ന് ഒരിക്കലും വിചാരിച്ചതല്ല.
എം.കെ.രാഘവനും പ്രവീൺകുമാറും രമേശ് ചെന്നിത്തലയും വിളിച്ചു നിർബന്ധിച്ചപ്പോൾ ആദ്യം സങ്കോചം ഉണ്ടായിരുന്നു. പിന്നീട് എനിക്കു തോന്നി, കുഴപ്പമില്ല എന്ന്.
കോഴിക്കോട് നഗരത്തിന്റെ മാറ്റത്തിനു ജനം ആഗ്രഹിക്കുന്നു. എത്രയോ വർഷമായി ഉണങ്ങിയ നഗരമാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്.
ഒരു വികസനവും ഉണ്ടായിട്ടില്ല.
സാംസ്കാരിക നഗരം എന്ന് പറയുമെങ്കിലും എന്തു വികസനമാണു കോഴിക്കോട് വന്നത് ? കുറച്ചു കെട്ടിടങ്ങൾ ഉയരുന്നതല്ലല്ലോ വികസനം. ജനങ്ങൾക്കും നഗരവാസികൾക്കും ഗുണം വേണ്ടേ.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സ്ഥിതി ഇപ്പോൾ ശോചനീയമല്ലേ. നഗരത്തിന്റെ വികസനമാണ് എന്റെ ലക്ഷ്യം.
ഞാൻ കളിച്ചു വളർന്ന നഗരമാണിത്. അതിങ്ങനെ മുരടിച്ചു നിൽക്കുന്നത് ശരിയല്ലെന്ന് എനിക്കു തോന്നുന്നു.
ജനിച്ചുവളർന്ന നഗരത്തെ സേവിക്കാനൊരു അവസരം– സ്ഥാനാർഥിത്വത്തെ അങ്ങനെയാണു കാണുന്നത്.
ഞാൻ മസരിക്കുന്ന കല്ലായിയുമായുള്ളത് ആത്മബന്ധമാണ്. സുഹൃത്തുക്കൾ ഏറെയുണ്ട്.
കല്ലായിപ്പുഴയുടെ ആത്മാവ് ഉണ്ട് അവിടെ. അതിനെ പുനരുജ്ജീവിപ്പിച്ചെടുക്കണം.
കോഴിക്കോടിന്റെയും കല്ലായിപ്പുഴയുടെയും വികസനത്തിനു വേണ്ടിയായിരിക്കും എന്റെ പ്രവർത്തനം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

