കൊടുങ്ങല്ലൂർ ∙ മോട്ടർ വാഹന വകുപ്പിന്റെ പേരിൽ ഫോണിലേക്ക് വ്യാജ സന്ദേശമയച്ചു കോട്ടപ്പുറം സ്വദേശിയുടെ 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഹരിയാന ഫരീദാബാദ് സ്വദേശിനി ലക്ഷ്മിയെ (23) അറസ്റ്റ് ചെയ്തു. കോട്ടപ്പുറം കരിയപറമ്പിൽ വീട്ടിൽ തോമസ് ലാലനാണ് കബളിപ്പിക്കപ്പെട്ടത്. തോമസ് ലാലന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു സെപ്റ്റംബർ 29ന് മൂന്ന് തവണകളായി 9,90,000 രൂപ ഓൺലൈൻ ആയി ട്രാൻസ്ഫർ ചെയ്യപ്പെടുകയായിരുന്നു.
തുടർന്ന്, നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി റജിസ്റ്റർ ചെയ്തു.
ഇരിങ്ങാലക്കുട സൈബർ പൊലീസ് സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ തോമസ് ലാലന്റെ ഫോണിൽ ആർടിഒ ചലാൻ എന്ന പേരിലുള്ള എപികെ ഫയൽ ഇൻസ്റ്റാൾ ചെയ്തതായി കണ്ടെത്തി. വ്യാജ സന്ദേശത്തിന്റെ ലിങ്ക് ഫോണിൽ ഇൻസ്റ്റാൾ ചെയ്തതിനെ തുടർന്നാണ് അക്കൗണ്ടിൽ നിന്നു പണം ട്രാൻസ്ഫർ ചെയ്തതെന്നും ഇത് ഹരിയാനയിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് എന്നും കണ്ടെത്തി.
തുടർന്ന്, അക്കൗണ്ട് ഉടമയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ജില്ലാ റൂറൽ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ബി.കെ.
അരുൺ, എസ്ഐ മനു, സൈബർ പൊലീസ് ഗ്രേഡ് എസ്ഐ സുജിത്ത്, തോമസ്, അസ്മാബി, സിപിഒ സച്ചിൻ, സിപിഒ ജിഷ ജോയ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

