വടശേരിക്കര ∙ ശുചിമുറി സമുച്ചയങ്ങൾക്കു പഞ്ഞമില്ല. ശബരിമല തീർഥാടനത്തിനു 2 നാൾ മാത്രം ബാക്കി നിൽക്കുമ്പോഴും അവ ശുചീകരിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടില്ല.
വടശേരിക്കര ഇടത്താവളത്തിലെ കാഴ്ചയാണിത്.വടശേരിക്കര പാലത്തോടു ചേർന്നു പഞ്ചായത്തിന്റെ ശുചിമുറി സമുച്ചയമുണ്ട്. ഇതിനു സമീപം ഡിടിപിസിയുടെതുമുണ്ട്.
ഡിടിപിസിയുടെ ശബരിമല തീർഥാടക കേന്ദ്രത്തോടു ചേർന്ന് ജില്ലാ ഭരണകൂടവും റാന്നി ബ്ലോക്ക് പഞ്ചായത്തും നിർമിച്ചു നൽകിയ 10 വീതം ശുചിമുറി സമുച്ചയങ്ങളുമുണ്ട്. എന്നാൽ അവയൊന്നും തീർഥാടന കാലം അല്ലാത്തപ്പോൾ യാത്രക്കാർക്കു പ്രയോജനപ്പെടുന്നില്ല.
തീർഥാടന കാലത്തു തുറക്കുന്നത് പഞ്ചായത്തിന്റെ സമുച്ചയം മാത്രമാണ്.
ജില്ലാ ഭരണകൂടം നിർമിച്ച ശുചിമുറി സമുച്ചയത്തിലെ ഉപകരണങ്ങളെല്ലാം സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. ഗുണമേന്മ കുറഞ്ഞ സാമഗ്രികളാണ് ഉപയോഗിച്ചിരുന്നത്.
വെയിൽ അടിച്ചപ്പോൾ തന്നെ നിറം മങ്ങി അവ നശിച്ചു തുടങ്ങിയിരുന്നു. ബാക്കി സാമൂഹിക വിരുദ്ധരും തകർത്തു.
ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച ശുചിമുറി സമുച്ചയം കഴിഞ്ഞ തീർഥാടന കാലത്തും അടഞ്ഞു കിടക്കുകയായിരുന്നു. എല്ലാം കാടു മൂടിക്കിടക്കുകയാണ്.
തീർഥാടനമായിട്ടും പഞ്ചായത്തിന്റെ ശുചിമുറി സമുച്ചയം പെയിന്റ് പൂശി വൃത്തിയാക്കിയിട്ടില്ല. ആയിരക്കണക്കിനു തീർഥാടകർ പ്രയോജനപ്പെടുത്തേണ്ട
ശുചിമുറികളാണ് നാഥനില്ലാത്ത അവസ്ഥയിൽ കിടക്കുന്നത്. കഴിഞ്ഞ മാസ പൂജ കാലത്ത് പ്രമോദ് നാരായൺ എംഎൽഎ ഇടപെട്ടാണ് ശുചിമുറികൾ തുറന്നു കൊടുത്തത്.
തീർഥാടന വിശ്രമ കേന്ദ്രം ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ താവളം
വടശേരിക്കര ∙ ലക്ഷങ്ങൾ ചെലവഴിച്ചു ടൂറിസം വകുപ്പ് നിർമിച്ച തീർഥാടന വിശ്രമ കേന്ദ്രം ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ താവളം.
മദ്യപരും മറ്റ് അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ഇവിടം താവളമാക്കുന്നു. തീർഥാടന കാലത്ത് വടശേരിക്കര താൽക്കാലിക പൊലീസ് സ്റ്റേഷൻ കേന്ദ്രത്തിൽ തുറക്കുന്നതിനാൽ 2 മാസം സുരക്ഷയുണ്ട്.വടശേരിക്കര ഗവ.
എൽപി സ്കൂളിന്റെ കൈവശത്തിലിരുന്ന സ്ഥലത്തിൽ 30 സെന്റ് ഏറ്റെടുത്താണ് ടൂറിസം വകുപ്പ് തീർഥാടക വിശ്രമ കേന്ദ്രം നിർമിച്ചത്. കല്ലാറിന് അഭിമുഖമായി മുറികൾ, ഡോർമിറ്ററികൾ, ഹോട്ടൽ, ശുചിമുറികൾ എന്നിവ സജ്ജമാക്കിയിരുന്നു.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണ് ഇതിന്റെ ചുമതല.
5 വർഷം മുൻപു വരെ ഇതു പ്രയോജനപ്പെടുത്തിയിരുന്നു. ഫുഡ് ക്രാഫ്റ്റ് കോളജ് തുറക്കുന്നതിനായി കെട്ടിടം ഒഴിച്ചെടുത്തതോടെയാണു നാഥനില്ലാത്ത അവസ്ഥ നേരിട്ടതും സംരക്ഷണം ഇല്ലാതായതും.പൂർണമായി കാടും പടലും മൂടി കിടക്കുകയായിരുന്നു കെട്ടിടം.
ഭിത്തികളിൽ ആലുകൾ വളരുകയായിരുന്നു. 2 വർഷം മുൻപ് ഇതു ലേലത്തിൽ നൽകിയിരുന്നു.
തുടർന്ന് പൊട്ടിപ്പൊളിഞ്ഞു കിടന്ന തറയിൽ ടൈൽ പാകിയിരുന്നു. ശുചിമുറികളും കതകുമൊക്കെ പൊളിച്ചു നീക്കിയതൊഴിച്ചാൽ പുനരുദ്ധരിച്ചില്ല.
വയറിങ്ങും പൂർണമായി നശിച്ചിരിക്കുന്നു. കെട്ടിടം തുറന്നു കിടന്നു കിടക്കുന്നതു മൂലമാണ് സാമൂഹിക വിരുദ്ധർ ഇവിടം കയ്യടക്കിയത്. അടുത്തിടെ കാടും പടലുമൊക്കെ നീക്കി പരിസരം ഭാഗികമായി വൃത്തിയാക്കിയിട്ടുണ്ട്.
അത്യാവശ്യത്തിന് ഉള്ളിലും പണികൾ നടക്കുന്നുണ്ട്. തീർഥാടന കാലത്ത് ഇതു പ്രയോജനപ്പെടുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

