ആരോഗ്യകരമായ ജീവിതശീലങ്ങളെക്കുറിച്ച് പറയുമ്പോൾ മലയാളികൾക്കിടയിൽ ഏവരും ഓർക്കുന്ന പഴഞ്ചൊല്ലാണ് ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറിൽ നിന്ന് നിങ്ങളെ അകറ്റി നിർത്തുമെന്നത്. ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങൾ നൽകുന്നതിനോടൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കാനും ദഹനം മെച്ചപ്പെടുത്താനും ഇത് ഏറെ സഹായകരമാണ്.
ഇടത്തരം വലിപ്പമുള്ള ഒരു ആപ്പിളിൽ ഏകദേശം 95 കലോറിയും, 4.4 ഗ്രാം നാരുകളും, കൂടാതെ 85 ശതമാനം ജലാംശവും അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകളായ പെക്റ്റിൻ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമ്പോൾ, പോളിഫെനോളുകൾ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ മികച്ച പങ്കുവ വഹിക്കുന്നു.
കുടലിലെ നല്ല ബാക്ടീരിയകൾക്ക് ആവശ്യമായ പോഷണം നൽകിക്കൊണ്ട് ദഹനം സുഗമമായി നിലനിർത്തുന്ന പ്രീബയോട്ടിക് ആയും പെക്റ്റിൻ പ്രവർത്തിക്കുന്നുണ്ട്. ഉയർന്ന അളവിലുള്ള ജലാംശവും നാരുകളും വയറു നിറഞ്ഞതായി തോന്നിപ്പിക്കാൻ സഹായിക്കുന്നതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം.
ആപ്പിളിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. കൂടാതെ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്ന സസ്യ സംയുക്തങ്ങളും ഇതിലുണ്ട്.
വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ, മാലിക് ആസിഡ് എന്നിവയാൽ സമ്പുഷ്ടമായതിനാൽ ചർമ്മസംരക്ഷണത്തിനും ആപ്പിൾ മികച്ചതാണ്. ഇത് ചർമ്മത്തിലെ അമിതമായ എണ്ണമയം നിയന്ത്രിക്കാനും സഹായിക്കും.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് തങ്ങളുടെ ഡയറ്റിൽ ആപ്പിൾ ഉൾപ്പെടുത്തുന്നത് വഴി മികച്ച മാറ്റങ്ങൾ കാണാനാകും. നാരുകൾ അടങ്ങിയ ഭക്ഷണം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്.
ദിവസവും രാവിലെ വെറും വയറ്റിൽ ആപ്പിൾ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. ഇത് വയർ ഏറെ നേരം നിറഞ്ഞിരിക്കാൻ സഹായിക്കുന്നതോടൊപ്പം വിശപ്പ് നിയന്ത്രിക്കാനും പ്രതിരോധ ശേഷി ശക്തിപ്പെടുത്താനും മികച്ച ഫലം നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

