തിരുവനന്തപുരം∙ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണം നിലനിര്‍ത്താന്‍ ലക്ഷ്യമിടുന്ന എല്‍ഡിഎഫിന് ഭീഷണിയായി വിമതശല്യം. ചെമ്പഴന്തിയിലും വാഴോട്ടുകോണത്തുമാണ് സീറ്റ് കിട്ടാതിരുന്ന പ്രാദേശിക സിപിഎം നേതാക്കള്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്.
സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ആനി അശോകനും മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ.വി.മോഹനനുമാണ് വിമതരായി മത്സരിക്കാന്‍ ഒരുങ്ങുന്നത്. തിരുവനന്തപുരത്ത് സിപിഎം-ബിജെപി ഡീല്‍ ഉണ്ടെന്ന് സിപിഎം നേതാവ് തുറന്നുപറയുകയും ചെയ്തു.
ചെമ്പഴന്തിയില്‍ തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ കടകംപള്ളി സുരേന്ദ്രനും ബിജെപിയും തമ്മിലുണ്ടാക്കിയ ഡീലാണെന്ന് ആനി അശോകന് ആണ് ആരോപിച്ചത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ച പല വാര്‍ഡുകളിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ കടകംപള്ളിക്ക് വോട്ട് കൂടിയതിന്റെ കാരണം ഇതാണെന്നും ആനി വിമര്‍ശിച്ചു. കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി 2004 മുതല്‍ 2010 വരെ പ്രവര്‍ത്തിച്ചിരുന്ന ആനി ചെമ്പഴന്തി സിപിഎം ലോക്കല്‍ കമ്മിറ്റിയംഗമാണ്.
ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ആനി സ്വതന്ത്രയായി മത്സരിക്കാന്‍ ഒരുങ്ങുന്നത്. ഷീലാ മോഹനനാണ് ഡിവിഷനിലെ സിപിഎം സ്ഥാനാര്‍ത്ഥി. മത്സരിക്കാന്‍ താല്പര്യം അറിയിച്ചപ്പോള്‍ ആനിക്ക് പാര്‍ലമെന്ററി മോഹം ഉള്ളതാണെന്നാണും നമ്മള് അതൊന്നും ശ്രദ്ധിക്കേണ്ടെന്നുമാണ് കടകംപള്ളി സുരേന്ദ്രന് കമ്മിറ്റിയില്‍ പറഞ്ഞതെന്ന് ആനി പറഞ്ഞു. കഴിഞ്ഞ തവണ ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയപ്പോള്‍ തന്നെ പലരും എതിര്‍പ്പു പറഞ്ഞിരുന്നു.
എന്നാണ് അത് അവഗണിച്ചു. അവരെല്ലാം തോല്‍ക്കുകയും ചെയ്തു.
എന്നാല്‍ കടകംപള്ളി സുരേന്ദ്രന് എംഎല്‍എ ആയി മത്സരിക്കുമ്പോള്‍ അവിടെ എല്ലാം നല്ല വോട്ടു കിട്ടുകയും ചെയ്യും. വോട്ടു കച്ചവടം ആണ്.
ചെമ്പഴന്തിയിലെ വാര്‍ഡ് കൗണ്‍സിലറുമായി ബന്ധപ്പെട്ട് ഒരു അനധികൃത ബന്ധങ്ങളുണ്ട്. എംഎല്‍എയും ബിജെപിയുമായുള്ള വോട്ടുകച്ചവടമാണിത്.
ഇത്തവണ ചെമ്പഴന്തിയില്‍ മത്സരിക്കുമെന്നും ആനി പറഞ്ഞു. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ വാഴോട്ടുകോണത്ത് മുന്‍ ബ്രാഞ്ച് സെക്രട്ടറിയും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന കെ.വി.മോഹനന് ആണ് മത്സരിക്കാന്‍ ഒരുങ്ങുന്നത്. പാര്‍ട്ടിയില്‍ ഇപ്പോള്‍ ഉള്‍പാര്‍ട്ടി ജനാധിപത്യമില്ലെന്ന് മോഹനന് പറഞ്ഞു.
ആരുമായും ആലോചിക്കാതെയാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ ലോക്കല്‍ സെക്രട്ടറിക്ക് ബിസിനസ് താല്പര്യമാണ്.
അതിനു പറ്റുന്ന സ്ഥാനാര്‍ഥിയെ കൊണ്ടുവരുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് വേദനയോടെ ആണെങ്കിലും മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് അശോകന് പറഞ്ഞു. 101 സീറ്റുകളുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് 52 സീറ്റും എന്‍ഡിഎയ്ക്ക് 35 സീറ്റും യുഡിഎഫിന് 10 സീറ്റുമാണുള്ളത്.
ഇതില്‍ സിപിഎമ്മിന് തനിച്ച് 39 സീറ്റും ബിജെപിക്കു 35 സീറ്റുമുണ്ട്. ഈ സാഹചര്യത്തില്‍ ഭരണം നിലനിര്‍ത്താന്‍ സിപിഎമ്മിന് ഓരോ സീറ്റും നിര്ണാകയമാകുന്ന ഘട്ടത്തിലാണ് പ്രാദേശിക നേതാക്കള്‍ വിമതഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

