അഞ്ചൽ ∙ ഏരൂർ പത്തടിയിൽ കെഎസ്ഇബി ട്രാൻസ്ഫോമറിൽ കയറിയ യുവാവ് ഏറെ നേരം പരിഭ്രാന്തി പരത്തി. വൈദ്യുതി ലൈൻ വളരെ വേഗം ഓഫ് ചെയ്യാൻ കഴിഞ്ഞതു മൂലം യുവാവിനു ജീവൻ നഷ്ടമായില്ല. അവസരോചിത ഇടപെടലിലൂടെ നാട്ടുകാർ ഇയാളെ പിന്നീട് താഴെ എത്തിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ഇയാൾ മദ്യ ലഹരിയിൽ ആയിരുന്നെന്നു പൊലീസ് പറയുന്നു.
പത്തടി കാഞ്ഞുവയൽ സ്വദേശിയായ യുവാവ് ട്രാൻസ്ഫോമറിനു മുകളിൽ കയറി ഇരിപ്പ് ഉറപ്പിച്ച വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും പഞ്ചായത്ത് ഭാരവാഹികളും സ്ഥലത്ത് എത്തിയെങ്കിലും ഇയാൾ ഇറങ്ങാൻ കൂട്ടാക്കിയില്ല.
കെഎസ്ഇബി അധികൃതർ വൈദ്യുതി വിതരണം വിഛേദിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പ്രദേശത്തെ യുവാക്കളുടെ സഹായത്തോടെ താഴെ ഇറക്കി.
പിന്നീട് മാതാവിനോടൊപ്പം വീട്ടിൽ അയച്ചു. കുറച്ചു കാലം മുൻപ് വൈദ്യുതി ലൈനിൽ കയറിയ ഇയാൾക്ക് ഗുരുതരമായ പൊള്ളൽ ഏറ്റിരുന്നു .
ദീർഘകാലത്തെ ചികിത്സകൾക്കു ശേഷമാണു സുഖം പ്രാപിച്ചത്. പ്രദേശത്ത് 4 മണിക്കൂറോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

